പിഎസ്‍സി: പ്രായോഗിക പരീക്ഷ
ടൂറിസം വകുപ്പില്‍ ഷോഫര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 649/2024 - എല്‍സി/എഐ), കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (കാറ്റഗറി നമ്പര്‍ 447/2024 - ഈഴവ/തിയ്യ/ബില്ലവ) തസ്തികകളിലേക്ക് മാര്‍ച്ച് 11 ന് രാവിലെ 5.30ന് കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്തുള്ള ഗ്രൗണ്ടില്‍ വച്ച് പ്രായോഗിക പരീക്ഷ (ഒടെസ്റ്റ്, റോഡ് ടെസ്റ്റ്) നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ, സാധുവായ എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ്
പര്‍ട്ടിക്കുലേഴ്സ്, വിജ്ഞാപനപ്രകാരമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രൊഫൈലില്‍ ലഭിക്കും.
പ്രമാണപരിശോധന
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിങ് (ഗവ. പോളിടെക്നിക്കുകള്‍) (കാറ്റഗറി നമ്പര്‍ 95/2025) തസ്തികയിലേക്ക് മാര്‍ച്ച് 9 ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.
കേരള ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് വകുപ്പില്‍ അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ (കാറ്റഗറി നമ്പര്‍ 96/2025) തസ്തികയിലേക്ക് മാര്‍ച്ച് 10 ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).
തിരുവനന്തപുരം ജില്ലയില്‍ പൊതുമരാമത്ത് (ഇലക്ട്രിക്കല്‍ വിങ്) വകുപ്പില്‍ ലൈന്‍മാന്‍ (കാറ്റഗറി നമ്പര്‍ 32/2025) തസ്തികയുടെ സാധ്യതാപട്ടികയിലുള്‍പ്പെട്ടവരില്‍ പ്രമാണപരിശോധന പൂര്‍ത്തിയാക്കാത്തവര്‍ക്ക് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.
വിവരണാത്മക പരീക്ഷ
ഇടുക്കി ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (തമിഴും മലയാളവും അറിയാവുന്നവര്‍) (കാറ്റഗറി നമ്പര്‍ 503/2024- ധീവര) തസ്തികയിലേക്ക് മാര്‍ച്ച് 18ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.50 വരെ വിവരണാത്മക പരീക്ഷ (മുഖ്യ പരീക്ഷ) നടത്തും. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കേണ്ടതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍