വിശുദ്ധ റമദാനിന്റെ ചൈതന്യം കാത്തു സൂക്ഷിക്കുക: വിസ്ഡം

താമരശ്ശേരി : വിശുദ്ധ റമദാനില്‍ വിശ്വാസി സമൂഹം നേടിയെടുത്ത മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുവാനും, സാഹോദര്യ സന്ദേശം പ്രചരിപ്പിക്കുവാനും ഈദുല്‍ ഫിത്വ്‌ര്‍ പ്രചോദനമാകണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി അഭിപ്രായപ്പെട്ടു.

  വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ തച്ചംപൊയിലിൽ  സംഘടിപ്പിച്ച  ഈദ് നമസ്ക്കാര ശേഷം   പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം

  വിശ്വാസ വിമലീകരണവും മൂല്യവത്തായ ജീവിത ക്രമവുമാണ് റമദാനിലൂടെ നാം നേടിയെടുത്തത്. അശരണരെ സഹായിക്കുവാനും അവരുടെ ഉയര്‍ച്ചക്ക് വേണ്ടിയും നാം നടത്തിയ പരിശ്രമങ്ങള്‍ തുടരുവാൻ  സാധിക്കണം. 
 
  യുദ്ധവും അക്രമങ്ങളും ഒന്നിനും പരിഹാരമല്ല. സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളാനും ശബ്ദിക്കുവാനും നമുക്ക് കഴിയണം. 

  മർദ്ദിതർക്കും, പലസ്തീന്‍ ജനതക്ക് വേണ്ടിയും പ്രാര്‍ഥിക്കുവാനും, ഇസ്രാഈലും അമേരിക്കയും ചേര്‍ന്ന് പശ്ചിമേഷ്യയില്‍ നടത്തുന്ന അധിനിവേശത്തിനെതിരെ നിലയുറപ്പിക്കാനും നാം ശ്രദ്ധിക്കണം.

   ലോകത്തെവിടെയുമുള്ള നന്മകളും, പ്രയാസങ്ങളും എല്ലാവരുടേതുമാണെന്ന മാനവിക ബോധം നാം വളർത്തിയെടുക്കണമെന്നും ഖത്വീബ് ഓർമ്മപ്പെടുത്തി.

  ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ജീവിത ക്രമമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വിശ്വാസ മൗലികതക്ക് വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും സ്വീകരിക്കുന്നതും സ്രഷ്ടാവിന്റെ പരീക്ഷണങ്ങള്‍ക്ക് കാരണമാകുമെന്നും ഈദ് സന്ദേശത്തിലൽ അദ്ദേഹം പറഞ്ഞു.
കരികുളത്ത് സംഘടിപ്പിച്ച ഈദ് ഗാഹിന് വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി വി.പി ഹാറൂനും ചമൽ സലഫി മസ്ജിദിൽ വിസ്ഡം യൂത്ത് ജില്ലാ കമ്മിറ്റിയംഗം സയ്യിദ് സബീഹ് തങ്ങളും പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ഫോട്ടോ: തച്ചംപൊയിലിൽ നടന്ന ഈദ് ഗാഹിന് വിസ്ഡം സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി നേതൃത്വം നൽകുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍