മലപ്പുറത്ത് പ്രതിയെ പിടികൂടുന്നതിനിടെ സിഐയ്ക്ക് കുത്തേറ്റു

മലപ്പുറം: പരപ്പനങ്ങാടിയിൽ അക്രമാസക്തനായ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സർക്കിൾ ഇൻസ്പെക്ടർക്ക് കുത്തേറ്റു. പരപ്പനങ്ങാടി സിഐ സ്റ്റെപ്‌റ്റോ ജോണിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇടതുകൈയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. നിലവിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം.

പരപ്പനങ്ങാടി കുപ്പിവളവ് ഭാഗത്ത് ഇന്നലെയായിരുന്നു സംഭവം. പ്രദേശത്ത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കി അക്രമാസക്തനായി നിന്ന ഒരാളെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്നാണ് സിഐയും സംഘവും സ്ഥലത്തെത്തിയത്. ഇയാളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കൈയ്യിലുണ്ടായിരുന്ന പൊട്ടിയ ഗ്ലാസ് ഉപയോഗിച്ച് പ്രതി സിഐയെ കുത്തുകയായിരുന്നു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍