താമരശ്ശേരിയിൽ വാഹന അപകടം, രണ്ടു പേർക്ക് പരുക്ക്
താമരശ്ശേരി ചുങ്കം KSEB ഓഫീസിന് സമീപം മുച്ചക്ര വാഹനമിടിച്ച് കാൽനടയാത്രക്കാരനായ ഹോട്ടൽ ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു. പശ്ചിമ ബംഗാൾ സ്വദേശിയും ചുങ്കത്തെ കോപ്പർ കിച്ചൺ ഹോട്ടൽ ജീവനക്കാരനുമായ മൈലാകാമി (54) നാണ് പരുക്കേറ്റത്.വാഹനമോടിച്ച താമരശ്ശേരി പുല്ലാഞ്ഞിമേട് സ്വദേശി അബൂബക്കറിനും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരുക്കേറ്റ മൈലാകാമിയെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍