Dr. അംബേദ്കർ സാംസ്കാരിക നിലയം , വായനശാല ആദരിച്ചു.


കട്ടിപ്പാറ.  അംബേദ്കർ സാംസ്കാരിക നിലയം, വായനശാല BDS പഠനം പൂർത്തിയാക്കിയ ഡോ. തീർത്ഥ ഉണ്ണിയെയും അഖില കേരള വയലാർ രാമവർമ്മ സിനിമ ഗാനാലാപന മത്സരത്തിൽ സ്പെഷ്യൽ ജൂറി അവാർഡ് കരസ്ഥമാക്കിയ സതീഷ് കുമാറിനെയും ഉപഹാരം നൽകി ആദരിച്ചു. അംബേദ്ക്കർ സാംസ്കാരിക നിലയം -വായനശാല പ്രസിഡണ്ട് കെ.വി. സെബാസ്റ്റ്യൻ ആദരിക്കൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് . പ്രേംജി ജയിംസ് Dr. തീർത്ഥ ഉണ്ണിയെയും സതീഷ് കുമാർ പ്ലാതോട്ടത്തിനെയും മൊമൻ്റോ നൽകി ആദരിച്ചു. വാർഡ് മെമ്പർ ശ്രീജില ശീജത്ത് മുഖ്യപ്രഭാഷണം നടത്തി. പി. എം. രതിഷ് . കെ.പി. രാജൻ. ഷീലത വിജയൻ.Dr. തീർത്ഥ ഉണ്ണി. സതീശൻ പ്ലാതോട്ടം. പ്രവിണ ജിനേഷ് . ജോബിഷ് .പി.കെ. എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍