സംസ്ഥാന പ്രവേശന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; എൻജിനീയറിങ് പരീക്ഷ ഏപ്രിൽ 17 മുതൽ

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ തീയതികൾ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് (CBT) പരീക്ഷകൾ നടക്കുന്നത്.

പരീക്ഷാ സമയക്രമം:
എൻജിനീയറിങ് പ്രവേശന പരീക്ഷ:

ഏപ്രിൽ 17 മുതൽ ഏപ്രിൽ 22 വരെ.
സമയം: ഉച്ചയ്ക്ക് 2:00 മുതൽ 5:00 വരെ. 

ഫാർമസി പ്രവേശന പരീക്ഷ:

തീയതി: ഏപ്രിൽ 18 മുതൽ ഏപ്രിൽ 20 വരെ.
സമയം: രാവിലെ 10:00 മുതൽ 11:30 വരെ

വിദ്യാർത്ഥികൾ ശ്രദ്ധിക്കാൻ:
എൻജിനീയറിങ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

വിശദവിവരങ്ങൾക്കായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in സന്ദർശിക്കുക. സഹായങ്ങൾക്കായി 0471 2332120, 2338487 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍