ഇന്നത്തെ പ്രധാന വാർത്തകൾ


 🟨ഇ​ൻ​ഷു​റ​ൻ​സ് തു​ക​യ്ക്ക് വേ​ണ്ടി ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ന്നു, വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​തി പി​ടി​യി​ൽ

മ​ല​പ്പു​റം: ഇ​ന്‍​ഷു​റ​ന്‍​സ് തു​ക​യ്ക്ക് വേ​ണ്ടി ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം പി​ടി​യി​ല്‍. അ​രീ​ക്കോ​ട് വാ​വൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ശ​രീ​ഫ് ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

2012 ജൂ​ലൈ 21നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മു​ഹ​മ്മ​ദ് ശ​രീ​ഫ്, ഭാ​ര്യ ഒ​ള​വ​ട്ടൂ​ര്‍ സ്വ​ദേ​ശി സാ​ബി​റ (21) മ​ക്ക​ളാ​യ ഫാ​ത്തി​മ ഫി​ദ (നാ​ല്)​ഹൈ​ഫ (ര​ണ്ട്) എ​ന്നി​വ​രെ വെ​ള്ള​ക്കെ​ട്ടി​ല്‍ മു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കു​ടും​ബ​വു​മൊ​ത്ത് കോ​ഴി​ക്കോ​ട് നി​ന്ന്പെ​രു​ന്നാ​ള്‍ വ​സ്ത്ര​ങ്ങ​ള്‍ വാ​ങ്ങി വീ​ട്ടി​ലേ​ക്കു​വ​രു​മ്പോ​ള്‍ ട​യ​ര്‍ പ​ഞ്ച​റാ​യി അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് മു​ഹ​മ്മ​ദ് ശ​രീ​ഫ് പ​റ​ഞ്ഞ​ത്. സം​ശ​യം തോ​ന്നി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ത്യം പു​റ​ത്ത് വ​ന്ന​ത്.

സം​ഭ​വ​ത്തി​ന് ര​ണ്ട് മാ​സം മു​ന്‍​പാ​ണ് ഇ​യാ​ള്‍ ഭാ​ര്യ​യു​ടെ പേ​രി​ല്‍ 10 ല​ക്ഷം രൂ​പ​യു​ടെ ഇ​ന്‍​ഷു​റ​ന്‍​സ് എ​ടു​ത്ത​ത്. ഇ​ത് കൈ​ക്ക​ലാ​ക്കാ​നാ​യി​രു​ന്നു പ്ര​തി ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​ത്.

   *🟨ചെ​പ്പോ​ക്കി​ൽ പ​ഞ്ചാ​ബ് കിം​ഗ്‌​സി​ന് അ​ഞ്ച് വി​ക്ക​റ്റ് ജ​യം; സ​ഞ്ജു​വും ചെ​ന്നൈ​യും വീ​ണ്ടും നി​രാ​ശ​പ്പെ​ടു​ത്തി*
ചെ​ന്നൈ: ഐ​പി​എ​ൽ 2026-ൽ ​ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്‌​സി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം തോ​ൽ​വി. സ്വ​ന്തം ത​ട്ട​ക​മാ​യ ചെ​പ്പോ​ക്കി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് കിം​ഗ്‌​സ് അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ചെ​ന്നൈ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രു​ടെ ത​ക​ർ​പ്പ​ൻ അ​ർ​ദ്ധ​സെ​ഞ്ച്വ​റി​യാ​ണ് പ​ഞ്ചാ​ബി​ന് വി​ജ​യം സ​മ്മാ​നി​ച്ച​ത്. ചെ​ന്നൈ ഉ​യ​ർ​ത്തി​യ 210 റ​ൺ​സെ​ന്ന കൂ​റ്റ​ൻ ല​ക്ഷ്യം 18.4 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ പ​ഞ്ചാ​ബ് മ​റി​ക​ട​ന്നു.

210 റ​ൺ​സ് പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ പ​ഞ്ചാ​ബി​ന് ഓ​പ്പ​ണ​ർ​മാ​രാ​യ പ്രി​യാ​ൻ​ഷ് ആ​ര്യ​യും (11 പ​ന്തി​ൽ 39) പ്ര​ഭ്‌​സി​മ്രാ​ൻ സിം​ഗും (34 പ​ന്തി​ൽ 43) ചേ​ർ​ന്ന് വെ​ടി​ക്കെ​ട്ട് തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. ഒ​ന്നാം വി​ക്ക​റ്റി​ൽ ഇ​വ​ർ 61 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. പി​ന്നാ​ലെ​യെ​ത്തി​യ കൂ​പ്പ​ർ കൊ​നോ​ലി​യും (36) മി​ക​ച്ച രീ​തി​യി​ൽ ബാ​റ്റ് വീ​ശി​യ​തോ​ടെ പ​ഞ്ചാ​ബ് ട്രാ​ക്കി​ലാ​യി. എ​ന്നാ​ൽ മ​ത്സ​ര​ത്തി​ന്റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​ത് ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രാ​യി​രു​ന്നു. 29 പ​ന്തി​ൽ നി​ന്ന് 50 റ​ൺ​സ് നേ​ടി​യ ശ്രേ​യ​സ് ടീ​മി​നെ വി​ജ​യ​ത്തി​ന​ടു​ത്തെ​ത്തി​ച്ചു. അ​വ​സാ​ന നി​മി​ഷം ശ​ശാ​ങ്ക് സിം​ഗും (14) മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സും (9) ചേ​ർ​ന്ന് ജ​യം പൂ​ർ​ത്തി​യാ​ക്കി.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ചെ​ന്നൈ 209 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. യു​വ​താ​രം ആ​യു​ഷ് മാ​ത്രെ​യു​ടെ (43 പ​ന്തി​ൽ 73) ത​ക​ർ​പ്പ​ൻ ഇ​ന്നിം​ഗ്‌​സാ​ണ് ചെ​ന്നൈ​യെ ഭേ​ദ​പ്പെ​ട്ട നി​ല​യി​ലെ​ത്തി​ച്ച​ത്. ശി​വം ദു​ബെ (45), സ​ർ​ഫ​റാ​സ് ഖാ​ൻ (32) എ​ന്നി​വ​രും നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും നി​രാ​ശ​പ്പെ​ടു​ത്തി. ര​ണ്ടാം ഓ​വ​റി​ൽ ത​ന്നെ 7 പ​ന്തി​ൽ 7 റ​ൺ​സെ​ടു​ത്ത സ​ഞ്ജു​വി​നെ സേ​വ്യ​ർ ബാ​ർ​ട്ട്ലെ​റ്റ് പു​റ​ത്താ​ക്കി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​നെ​തി​രെ സ​ഞ്ജു ആ​റ് റ​ൺ​സി​നാ​ണ് പു​റ​ത്താ​യ​ത്. ക്യാ​പ്റ്റ​ൻ റു​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് (28) പൊ​രു​തി​യെ​ങ്കി​ലും റ​ൺ​റേ​റ്റ് ഉ​യ​ർ​ത്താ​ൻ പ്ര​യാ​സ​പ്പെ​ട്ട​ത് ചെ​ന്നൈ​ക്ക് തി​രി​ച്ച​ടി​യാ​യി.
  
   *🟨കേ​ര​ളം പോ​രാ​ട്ട​ച്ചൂ​ടി​ൽ; വി​ധി​നി​ർ​ണ​യ​ത്തി​ന് ഇ​നി ആ​റ് നാ​ൾ; മോ​ദി​യും രാ​ഹു​ലും നാ​ളെ എ​ത്തും*
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി വെ​റും ആ​റ് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, സം​സ്ഥാ​നം ആ​വേ​ശ​ക​ര​മാ​യ പ്ര​ച​ര​ണ​ത്തി​ന്‍റെ ക്ലൈ​മാ​ക്സി​ലേ​ക്ക്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും നാ​ളെ കേ​ര​ള​ത്തി​ലെ​ത്തു​ന്ന​തോ​ടെ പ്ര​ച​ര​ണം കൊ​ഴു​ക്കും. പ്ര​ക​ട​ന​പ​ത്രി​ക​ക​ളി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​നു​ള്ള അ​വ​സാ​ന​വ​ട്ട ശ്ര​മ​ത്തി​ലാ​ണ് മു​ന്ന​ണി​ക​ൾ.

സം​സ്ഥാ​ന​ത്തെ രാ​ഷ്ട്രീ​യ അ​ന്ത​രീ​ക്ഷം ചൂ​ടു​പി​ടി​പ്പി​ക്കാ​ൻ നാ​ളെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ത്തും. ഉ​ച്ച​യ്ക്ക് പ​ത്ത​നം​തി​ട്ട​യി​ലും വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​ര​ത്തും ന​ട​ക്കു​ന്ന വ​മ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളി​ലും റോ​ഡ് ഷോ​ക​ളി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. ശ​ബ​രി​മ​ല സ്വ​ർ​ണ മോ​ഷ​ണ​ക്കേ​സും വി​ക​സ​ന മു​ര​ടി​പ്പും പ്ര​ധാ​ന​മ​ന്ത്രി ഉ​ന്ന​യി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

മ​റു​ഭാ​ഗ​ത്ത്, യു​ഡി​എ​ഫി​ന് ആ​വേ​ശം പ​ക​രാ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും നാ​ളെ എ​ത്തും. വ​യ​നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​ദ്ദേ​ഹം പ്ര​ചാ​ര​ണം ന​ട​ത്തും. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ​യു​ള്ള ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും ബി​ജെ​പി-​സി​പി​എം 'ര​ഹ​സ്യ ധാ​ര​ണ' ആ​രോ​പ​ണ​ങ്ങ​ളു​മാ​കും രാ​ഹു​ലി​ന്‍റെ പ്ര​ധാ​ന ആ​യു​ധ​ങ്ങ​ൾ. ഏ​പ്രി​ൽ ഏ​ഴ് ചൊ​വ്വാ​ഴ്ച​യാ​ണ് പ​ര​സ്യ​പ്ര​ച​ര​ണ​ത്തി​നു​ള്ള അ​വ​സാ​ന ദി​വ​സം. വോ​ട്ടെ​ടു​പ്പ് ഏ​പ്രി​ൽ ഒ​ന്പ​തി​നും ഫ​ല​പ്ര​ഖ്യാ​പ​നം മേ​യ് നാ​ലി​നു​മാ​ണ് ന​ട​ക്കു​ക.

    *🟨തെ​ല​ങ്കാ​ന​യി​ൽ നി​ന്ന് ഒ​ന്നും പ​ഠി​ക്കാ​നി​ല്ല, ജ​ന​ക്ഷേ​മ മാ​തൃ​ക​ക​ൾ പ​ഠി​ക്കാ​ൻ കേ​ര​ള​ത്തി​ലേ​ക്ക് വ​രൂ*

തി​രു​വ​ന​ന്ത​പു​രം: തെ​ല​ങ്കാ​ന​യി​ലെ വി​ക​സ​നം ക​ണ്ടു​പ​ഠി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക്ഷ​ണി​ച്ച തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​ക്ക് ക​ടു​ത്ത ഭാ​ഷ​യി​ൽ മ​റു​പ​ടി ന​ൽ​കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രേ​വ​ന്ത് റെ​ഡ്ഡി​യെ ആ​രോ കാ​ര്യ​മാ​യി തെ​റ്റി​ദ്ധ​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ചു.

ശ​മ്പ​ള​വും പെ​ൻ​ഷ​നും നി​ര​ന്ത​രം മു​ട​ങ്ങു​ന്ന തെ​ല​ങ്കാ​ന​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ന് ഒ​ന്നും പ​ഠി​ക്കാ​നി​ല്ലെ​ന്നും, പ​ക​രം ജ​ന​ക്ഷേ​മ മാ​തൃ​ക​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ രേ​വ​ന്ത് റെ​ഡ്ഡി​യെ കേ​ര​ള​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

തെ​ല​ങ്കാ​ന വി​ക​സ​നം ക​ണ്ടു​പ​ഠി​ക്കാ​ൻ പി​ണ​റാ​യി വി​ജ​യ​ന് ടി​ക്ക​റ്റ് എ​ടു​ത്തു ന​ൽ​കാം എ​ന്ന രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ പ​രി​ഹാ​സ​ത്തി​നാ​ണ് ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ ഈ ​വാ​ക്പോ​ര് ദേ​ശീ​യ ത​ല​ത്തി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യാ​ണ്.

    *🟨ഇ​റാ​ൻ യു​ദ്ധം: 1.5 ട്രി​ല്യ​ൺ ഡോ​ള​റി​ന്‍റെ വ​മ്പ​ൻ പ്ര​തി​രോ​ധ ബ​ജ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട് വൈ​റ്റ് ഹൗ​സ്; ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ വ​ർ​ധ​ന​വ്*
വാ​ഷിം​ഗ്ട​ൺ: ഇ​റാ​നു​മാ​യു​ള്ള യു​ദ്ധം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ വ​കു​പ്പാ​യ പെ​ന്‍റ​ഗ​ണി​നാ​യി 1.5 ട്രി​ല്യ​ൺ ഡോ​ള​റി​ന്‍റെ കൂ​റ്റ​ൻ ബ​ജ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട് വൈ​റ്റ് ഹൗ​സ്. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന് ശേ​ഷം പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ അ​മേ​രി​ക്ക വ​രു​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ വാ​ർ​ഷി​ക വ​ർ​ധ​ന​വാ​ണി​തെ​ന്ന് യു​എ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

നി​ല​വി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് സൈ​നി​ക ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ആ​യു​ധ​ശേ​ഖ​രം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​മാ​ണ് ഈ ​ഭീ​മ​മാ​യ തു​ക നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് പ്ര​തി​രോ​ധ ബ​ജ​റ്റി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ട​മാ​ണ് പ്ര​സി​ഡ​ന്‍റ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​സി​ഡ​ന്‍റ് അ​വ​ത​രി​പ്പി​ക്കു​ന്ന ബ​ജ​റ്റ് ഒ​രു 'ആ​ഗ്ര​ഹ​പ്പ​ട്ടി​ക' മാ​ത്ര​മാ​ണ്.

ഇ​തി​ന് നി​യ​മ​പ​ര​മാ​യ സാ​ധു​ത ല​ഭി​ക്ക​ണ​മെ​ങ്കി​ൽ യു​എ​സ് കോ​ൺ​ഗ്ര​സ് അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ബ​ജ​റ്റി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നോ തു​ക വെ​ട്ടി​ക്കു​റ​യ്ക്കാ​നോ കോ​ൺ​ഗ്ര​സി​ന് അ​ധി​കാ​ര​മു​ണ്ട്.ഇ​റാ​നു​മാ​യു​ള്ള നേ​രി​ട്ടു​ള്ള ഏ​റ്റു​മു​ട്ട​ൽ അ​ഞ്ചാം വാ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ, മി​ഡി​ൽ ഈ​സ്റ്റി​ലെ സൈ​നി​ക വി​ന്യാ​സ​ത്തി​നും നൂ​ത​ന മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ​ക്കു​മാ​യി വ​ലി​യ തു​ക ആ​വ​ശ്യ​മാ​ണെ​ന്നും വൈ​റ്റ് ഹൗ​സ് വാ​ദി​ക്കു​ന്നു.

പ്ര​തി​രോ​ധ​ത്തി​നാ​യി ഇ​ത്ര​യും വ​ലി​യ തു​ക നീ​ക്കി​വെ​ക്കു​ന്ന​ത് അ​മേ​രി​ക്ക​യു​ടെ ആ​ഭ്യ​ന്ത​ര സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​യും മ​റ്റ് ക്ഷേ​മ​പ​ദ്ധ​തി​ക​ളെ​യും ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്. ഇ​റാ​ൻ-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം ഒ​രു പ്രാ​ദേ​ശി​ക യു​ദ്ധ​ത്തി​ൽ നി​ന്ന് ആ​ഗോ​ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യാ​ണ് ഈ ​ബ​ജ​റ്റ് നീ​ക്ക​ത്തെ വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ യു​എ​സ് കോ​ൺ​ഗ്ര​സി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് ക​ടു​ത്ത വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

    *🟨തി​രി​ഞ്ഞു നോ​ക്കു​മ്പോ​ൾ നീ​ല​ക്ക​ട​ലാ​യി ഭൂ​മി, ആ​ർ​ട്ടെ​മി​സ് 2 സ​ഞ്ചാ​രി​ക​ൾ പ​ക​ർ​ത്തി​യ വി​സ്മ​യി​പ്പി​ക്കു​ന്ന ചി​ത്രം പു​റ​ത്ത്*
വാ​ഷിം​ഗ്ട​ൺ: ച​ന്ദ്ര​നെ വ​ലം​വെ​ക്കാ​നു​ള്ള ച​രി​ത്ര​പ​ര​മാ​യ യാ​ത്ര​യ്ക്കി​ടെ ആ​ർ​ട്ടെ​മി​സ് 2 ദൗ​ത്യ​ത്തി​ലെ സ​ഞ്ചാ​രി​ക​ൾ പ​ക​ർ​ത്തി​യ ഭൂ​മി​യു​ടെ മ​നോ​ഹ​ര​മാ​യ ചി​ത്രം നാ​സ പു​റ​ത്തു​വി​ട്ടു. ബ​ഹി​രാ​കാ​ശ​ത്തി​ന്‍റെ അ​ഗാ​ധ​മാ​യ ക​റു​പ്പി​ൽ ഒ​രു നീ​ല മാ​ണി​ക്യം പോ​ലെ തി​ള​ങ്ങു​ന്ന ഭൂ​മി​യു​ടെ ചി​ത്രം ഏ​പ്രി​ൽ മൂ​ന്നി​നാ​ണ് നാ​സ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

നാ​സ​യു​ടെ ഓ​റി​യോ​ൺ പേ​ട​ക​ത്തി​ൽ നി​ന്നാ​ണ് ഈ ​ചി​ത്രം പ​ക​ർ​ത്തി​യ​ത്. ഏ​പ്രി​ൽ ര​ണ്ടി​ന് ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം വി​ട്ട് ച​ന്ദ്ര​നി​ലേ​ക്ക് കു​തി​ക്കാ​നു​ള്ള നി​ർ​ണാ​യ​ക​മാ​യ എ​ൻ​ജി​ൻ ബേ​ൺ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് സ​ഞ്ചാ​രി​ക​ൾ ഈ ​ദൃ​ശ്യം ക​ണ്ട​ത്.

1972-ലെ ​അ​പ്പോ​ളോ 17-ന് ​ശേ​ഷം മ​നു​ഷ്യ​ൻ ച​ന്ദ്ര​നി​ലേ​ക്ക് ന​ട​ത്തു​ന്ന ആ​ദ്യ ദൗ​ത്യ​മാ​ണി​ത്. റീ​ഡ് വൈ​സ്മാ​ൻ, വി​ക്ട​ർ ഗ്ലോ​വ​ർ, ക്രി​സ്റ്റീ​ന കോ​ച്ച്, ജെ​റ​മി ഹാ​ൻ​സെ​ൻ എ​ന്നീ നാ​ല് സ​ഞ്ചാ​രി​ക​ളാ​ണ് പേ​ട​ക​ത്തി​ലു​ള്ള​ത്. ആ​ർ​ട്ടെ​മി​സ് 2 ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങി​ല്ല, പ​ക​രം ച​ന്ദ്ര​നെ വ​ലം​വെ​ച്ച് 10-ാം ദി​വ​സം ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തും. ച​ന്ദ്ര​നി​ൽ മ​നു​ഷ്യ​നെ ഇ​റ​ക്കാ​നു​ള്ള ആ​ർ​ട്ടെ​മി​സ് 3 ദൗ​ത്യ​ത്തി​നു​ള്ള മു​ന്നൊ​രു​ക്ക​മാ​ണി​ത്.

   *🟨വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി വാ​ൻ​സി​ന് പു​തി​യ പ​ദ​വി ന​ൽ​കി ട്രം​പ്*
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ഭ​ര​ണ​ത്തി​ൻ കീ​ഴി​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്താ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി വാ​ൻ​സി​നെ പു​തി​യ ദൗ​ത്യം ഏ​ൽ​പ്പി​ച്ച് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. 'ഫ്രോ​ഡ് സാ​ർ' എ​ന്ന പു​തി​യ പ​ദ​വി ന​ൽ​കി​യാ​ണ് വാ​ൻ​സി​നെ ട്രം​പ് ഈ ​ചു​മ​ത​ല​യേ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ലി​ഫോ​ർ​ണി​യ, ഇ​ല്ലി​നോ​യി​സ്, മി​ന​സോ​ട്ട തു​ട​ങ്ങി​യ ഡെ​മോ​ക്രാ​റ്റി​ക് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​കു​തി​പ്പ​ണം വ്യാ​പ​ക​മാ​യി മോ​ഷ്ടി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നാ​ണ് ട്രം​പി​ന്‍റെ ആ​രോ​പ​ണം. ഈ ​ത​ട്ടി​പ്പു​ക​ൾ ക​ണ്ടെ​ത്തു​ക​യും മോ​ഷ്ടി​ക്ക​പ്പെ​ട്ട തു​ക തി​രി​ച്ചു​പി​ടി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് വാ​ൻ​സി​ന്‍റെ ല​ക്ഷ്യം.

നി​കു​തി​പ്പ​ണം കൊ​ള്ള​യ​ടി​ക്കു​ന്ന​ത് ത​ട​യാ​ൻ ക​ഴി​ഞ്ഞാ​ൽ അ​മേ​രി​ക്ക​യു​ടെ ബ​ജ​റ്റ് കൃ​ത്യ​മാ​യി ബാ​ല​ൻ​സ് ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് ട്രം​പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു. കാ​ലി​ഫോ​ർ​ണി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ട്രം​പ് ഉ​യ​ർ​ത്തു​ന്ന​ത്. ലോ​സ് ആ​ഞ്ച​ല​സി​ൽ ഇ​തി​നോ​ട​കം ത​ന്നെ പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ച​താ​യും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

സാ​മൂ​ഹി​ക ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കാ​യി അ​നു​വ​ദി​ക്കു​ന്ന ഫെ​ഡ​റ​ൽ ഫ​ണ്ടു​ക​ൾ സം​സ്ഥാ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന ആ​രോ​പ​ണം തെ​ളി​യി​ക്കാ​നാ​ണ് വാ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ഷ​ണ​ൽ ടാ​സ്ക് ഫോ​ഴ്സി​ന് ട്രം​പ് രൂ​പം ന​ൽ​കി​യ​ത്. അ​മേ​രി​ക്ക​യി​ലെ ആ​ഭ്യ​ന്ത​ര രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ക്കു​ന്ന​താ​ണ് ട്രം​പി​ന്‍റെ ഈ ​പു​തി​യ നീ​ക്കം. ഡെ​മോ​ക്രാ​റ്റി​ക് സം​സ്ഥാ​ന​ങ്ങ​ളെ ല​ക്ഷ്യം വെ​ച്ചു​ള്ള ഈ ​നീ​ക്കം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്.
  
   *🟨"ഇറാൻ ആക്രമണം: എഫ്-35 ന്റെ പൈലറ്റ് സ്വയം ഇജക്‌ട് ചെയ്ത് ചാടിയതായി റിപ്പോർട്ട്*
തെഹ്റാൻ: അമേരിക്കൻ യുദ്ധവിമാനത്തിന്റെ പൈലറ്റ് വിമാനത്തിൽ നിന്ന് സ്വയം ഇജക്‌ട് ചെയ്ത് ചാടിയതായി റിപ്പോർട്ട്. സൈനികൻ തെക്കുപടിഞ്ഞാറൻ ഇറാനിൽ വീണതായി ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അമേരിക്കൻ സൈന്യത്തിൻറെ എഫ്-35 യുദ്ധവിമാനമാണ് ഇറാൻ തകർത്തതെന്ന് വിവരം.

‍ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ട വിമാന അവശിഷ്ടങ്ങളുടെ ചിത്രം എഫ്-15ഇ വിമാനത്തിന്റേതാണെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.അതേസമയം പൈലറ്റിനെ ഇതുവരെ ഇറാൻ സൈനികർ പിടികൂടിയതായി വിവരമില്ല. പൈലറ്റിനെ ഉപദ്രവിക്കാതെ ജീവനോടെ പൊലീസിന് കൈമാറണമെന്നാണ് ഇറാൻ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്."

    *🟨"രാജ്യത്തെ മൂന്നാമത്തെ ആണവ മിസൈൽ അന്തർവാഹിനി 'ഐഎൻഎസ് അരിദമൻ' കമ്മീഷൻ ചെയ്തു*
കൊച്ചി: ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടുകൊണ്ട്, തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (SSBN) ഐഎൻഎസ് അരിദമൻ നാവികസേനയുടെ ഭാഗമായി. അതിതീവ്ര രഹസ്യസ്വഭാവത്തോടെ നിർമ്മാണം പൂർത്തിയാക്കിയ അരിദമൻ മാസങ്ങൾ നീണ്ട സമുദ്രപരീക്ഷണങ്ങൾക്ക് ശേഷമാണ് കമ്മീഷൻ ചെയ്തത്.


ശത്രുരാജ്യങ്ങളുടെ റഡാർ കണ്ണുകളിൽ പെടാതെ കടലിനടിയിൽ മാസങ്ങളോളം കഴിയാൻ ഈ സബ്‌മറൈന് സാധിക്കും. പതിറ്റാണ്ടുകളുടെ ഗവേഷണ പരീക്ഷണങ്ങളുടെ ഫലമാണ് രാജ്യത്തെ ന്യൂക്ലിയര്‍ സബ്മറൈൻ നിര.

*അരിഹന്ത് ക്ലാസ് സബ്‌മറൈൻ*

ഇന്ത്യയുടെ ആദ്യ ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിഹന്ത്, രണ്ടാമത്തെ അന്തർവാഹിനിയായ ഐഎൻഎസ് അരിഘാത് എന്നിവയുടെ ഗണത്തിലേക്കാണ് ഇപ്പോൾ അരിദമനും ചേർന്നിരിക്കുന്നത്.കേരളത്തിലെ നാവിക താവളത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുത്തു. ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇല്ലാതെയായിരുന്നു ചടങ്ങ്.

നിലവിൽ അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന 'ന്യൂക്ലിയർ പവർ' രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും ഇടംപിടിച്ചിരിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ (BARC) വികസിപ്പിച്ചെടുത്ത 83 MW കോംപാക്ട് ലൈറ്റ് വാട്ടർ റിയാക്ടറാണ് (CLWR) ഇതിൽ ഉപയോഗിക്കുന്നത്."

    *🟨"ഇടുക്കിയിൽ ഇടിമിന്നലേറ്റ് 12കാരി മരിച്ചു; രണ്ടുപേർക്ക് പരുക്ക്*
ഇടുക്കി: ഇടിമിന്നലേറ്റ് 12കാരി മരിച്ചു. ഇടുക്കി ഉറവപ്പാറയിലാണ് സംഭവം. പെരുമ്പാവൂർ സ്വദേശി നഫീസത്ത് മിസ്രിയ ആണ് മരിച്ചത്. നഫീസത്തിന്റെ പിതാവ് ഉൾപ്പെടെ രണ്ട് പേർക്ക് ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പിതാവ് അഫ്സൽ, പ്രദേശവാസി ഗോകുൽ രാജ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.


*ജാഗ്രതാ നിർദേശങ്ങൾ*


ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.


– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.


– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക."

"ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.


– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.


– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.


– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.


– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.


– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.


– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.


– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.


– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

– പട്ടം പറത്തുന്നത് ഒഴിവാക്കുക.

"ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.


– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.


– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക."
 
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക."

    *🟨"ഇറാൻ അധിനിവേശം 'യുദ്ധക്കുറ്റം'; ട്രംപിനും ഇസ്രയേലിനുമെതിരെ നിയമവിദഗ്ധരുടെ തുറന്ന കത്ത്*
വാഷിങ്ടൺ: ഇറാനെതിരായ യുഎസ്-ഇസ്രയേൽ സൈനിക നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിയമവിദഗ്ധർ രംഗത്ത്. നൂറിലധികം അന്താരാഷ്ട്ര നിയമ പണ്ഡിതർ ഒപ്പിട്ട തുറന്ന കത്തിലാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും നടപടികളെ 'യുദ്ധക്കുറ്റത്തിന്' തുല്യമായി വിശേഷിപ്പിച്ചത്. യുഎൻ ചാർട്ടറിനെ കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഈ കടന്നാക്രമണമെന്ന് കത്തിൽ പറയുന്നു.

ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണത്തിന് യുഎൻ സുരക്ഷാ കൗൺസിലിന്റെ അനുമതി ഉണ്ടായിരുന്നില്ല. ഇറാനിൽ നിന്ന് പെട്ടെന്നൊരു പ്രകോപനം ഉണ്ടായതിനും തെളിവുകളില്ല. ഇറാനിലെ മിനാബിലുള്ള പ്രൈമറി സ്കൂളിന് നേരെ നടന്ന ആക്രമണത്തിൽ കുരുന്നു ജീവനുകളുൾപ്പെടെ 175 പേർ കൊല്ലപ്പെട്ടതും ആശുപത്രികളും വൈദ്യുതി-ജല വിതരണ സംവിധാനങ്ങളും തകർത്തതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

"വെറും രസത്തിനായി" ആക്രമണം നടത്തിയേക്കാം എന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകളും, യുദ്ധനിയമങ്ങൾ പാലിക്കില്ലെന്ന പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നിലപാടും കത്തിൽ ശക്തമായി അപലപിച്ചു. യുദ്ധം മൂലം പ്രതിദിനം 2 ബില്യൺ ഡോളറിന്റെ ഭീമമായ നഷ്ടമാണ് അമേരിക്കൻ നികുതിദായകർക്ക് ഉണ്ടാകുന്നതെന്നും നിയമ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

യേൽ, എൻവൈയു സർവകലാശാലകളിലെ പണ്ഡിതർക്ക് പുറമെ മുൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് മേധാവി കെന്നത്ത് റോത്ത് തുടങ്ങിയ പ്രമുഖരും ഈ കത്തിൽ ഒപ്പിട്ടിട്ടുണ്ട്. നിലവിലെ സൈനിക നയം മാറ്റണമെന്നും അന്താരാഷ്ട്ര
നിയമവ്യവസ്ഥയോടുള്ള ആദരവ് പരസ്യമായി വ്യക്തമാക്കണമെന്നും ഇവർ അമേരിക്കയോട് ആവശ്യപ്പെട്ടു.

     *🟨പശ്ചിമേഷ്യൻ സംഘർഷം; ‘കഠിനമായ തിരിച്ചടി’ മുന്നറിയിപ്പുമായി തെഹ്റാൻ*
തെഹ്റാൻ: ഇറാനെതിരായ യുഎസ്–ഇസ്രയേൽ സംയുക്ത ആക്രമണം 35-ാം ദിനത്തിലേക്ക് കടക്കുമ്പോൾ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. ‘കഠിനമായ തിരിച്ചടി’ നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ പ്രദേശത്ത് സംഘർഷാവസ്ഥ ശക്തമായി തുടരുകയാണ്.

ഇസ്രയേലിലും ഗൾഫ് മേഖലയിലുമായി ആക്രമണങ്ങൾ വ്യാപിച്ചതോടെ സൈനിക കേന്ദ്രങ്ങൾക്കൊപ്പം സാധാരണ ജനവാസ പ്രദേശങ്ങളും വ്യാവസായിക കേന്ദ്രങ്ങളും ലക്ഷ്യമാക്കപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 2-ന് ഇസ്രയേലിലെ പെതഹ് ടിക്‌വയിലെ ഒരു താമസമേഖലയിലുണ്ടായ ഇറാനിയൻ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഗൾഫ് മേഖലയിലാകെ നടക്കുന്ന ആക്രമണങ്ങൾ ആഗോള ഇന്ധനവിതരണത്തെ ബാധിക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. പ്രധാന കപ്പൽഗതാഗത മാർഗങ്ങളിലെ സുരക്ഷാ ആശങ്കകളും വർധിച്ചതോടെ അന്താരാഷ്ട്ര വ്യാപാരത്തിനും പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യം നിലനിൽക്കുന്നു.

സംഘർഷം ശമിക്കുന്നതിനുള്ള വ്യക്തമായ സൂചനകൾ ഇതുവരെ ഇല്ലാത്തതിനാൽ അടുത്ത ദിവസങ്ങളിൽ സാഹചര്യങ്ങൾ കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍