കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കു അമ്പയത്തോട് ക്വാറിമല ജനകീയസമിതി ഭാരവാഹികൾ നിവേദനം സമർപ്പിച്ചു
കട്ടിപ്പാറ:മലബാർ ബൈബിൾ ഫെലോഷിപ് നിലമ്പൂർ ‘ എന്ന സംഘടന അമ്പയത്തോട് ക്വാരിമലയിൽ ദാനം കിട്ടിയ സ്ഥലത്ത് ജിയോളജി പെർമിറ്റ് ഇല്ലാതെ മല ഇടിച്ചു നിരത്തി അവിടെ സെമിതെരിയും മറ്റു നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. നിർമാണം പൂർത്തീകരിച്ചാൽ ആയിരത്തോളം വരുന്ന അമ്പയത്തോട് നിവാസികളുടെ കുടിവെള്ളം മലിന മാകുന്നതും, ജലസ്രോതസ് തന്നെ വറ്റി പോകുന്നതും ആണ്, ഈ നിർമാണം തടയുന്നതിനു വേണ്ടി കട്ടിപ്പാറ പഞ്ചായത്ത് ഭരണ സമിതിക്കും, സെക്രട്ടറി ക്കും അമ്പയത്തോട് ക്വാറിമല ജനകീയസമിതി ഭാരവാഹികൾ നിവേദനം സമർപ്പിച്ചു പ്രവർത്തനങ്ങൾ നടത്തുന്നതിനും വേണ്ടി നൂറ്റി ഒന്ന് അംഗ എക്സിക്യൂട്ടീവ് നെ തിരഞ്ഞെടുക്കുകയും “ അമ്പയത്തോട് മിച്ച ഭൂമി ക്വാറി മല ജനകീയ സമിതി ” രൂപീകരിക്കുകയും, രക്ഷാ ധി കാരികളായി, KR രാജൻ, TC വാസു, KK അപ്പുക്കുട്ടി, KC ബഷീർ, KR ബിജു, ജലീഷ് അമ്പയത്തോട്, എന്നിവരെയും ചെയർമാൻ ആയി അയൂബ് കാറ്റാടി യേയും, വാർഡ് മെമ്പറായ N അഖിലിനെയും, ജലീഷ് അമ്പയത്തോടിനെയും, വൈസ് ചെയർമാൻ ആയും, ട്രഷരർ ആയി ഷെരീഫ് നെയും, കൺവീനർ ആയി KR രാജീവിനെയും, ജോയിന്റ് കൺവീനർ ആയി AT ഹാരിസ്, മുസ്തഫ ഏഴു കളത്തിൽ, മുൻ മെമ്പർ സീന സുരേഷിനെയും തിരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍