സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു.
സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,13,480 രൂപയായി. ഗ്രാമിന് 50 രൂപയും കുറഞ്ഞു. ഗ്രാമിന് 14185 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണ വില്‍പ്പന പുരോഗമിക്കുന്നത്. വിഷു, അക്ഷയ തൃതിയ ആഘോഷങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില ഇടിവില്‍ തുടരുന്നത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ഒരു വര്‍ഷം കൊണ്ട് ഒരു പവന് ഉണ്ടായത് 42,400 രൂപയുടെ വര്‍ധനയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍