ചുട്ടുപൊള്ളുന്ന വെയിൽ സൂര്യാതപം; താമരശ്ശേരിയിൽ യുവാവിന് പൊള്ളലേറ്റു.

താമരശ്ശേരി :സൂര്യാതപം മൂലം താമരശ്ശേരിയിൽ യുവാവിന് പൊള്ളലേറ്റു.
ഫർണിച്ചർ നിർമ്മാണ യൂനിറ്റിലെ ജീവനക്കാരനായ താമരശ്ശേരി പരപ്പൻപൊയിൽ അരിപ്പറ്റമ്മൽ സുജേഷ് (40) നാണ് കൈയിലും ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലും പൊള്ളലേറ്റത്.ഇന്നലെ ഉച്ചയോടെ കുറഞ്ഞ സമയം മാത്രമാണ് വെയിലത്ത് ഇറങ്ങിയതെന്ന് സുജേഷ് പറഞ്ഞു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ് സുജേഷ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍