പ്ലാവിൽ നിന്നും വീണ് മധ്യവയസ്കൻ മരിച്ചു.
താമരശ്ശേരി: അടിവാരം മുപ്പത് ഏക്രയിൽ താമസിക്കും കാസർക്കോട് നെക്രജെ സ്വദേശി ഇബ്രാഹിം (55) ആണ് മരിച്ചത്. സുഹൃത്തിൻ്റെ പറമ്പിലി പ്ലാവിൽ ഏണി ഉപയോഗിച്ച് കയറി ചക്ക ഇടുന്നതിനിടക്ക് പിടി വിട്ട് താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് ജീവിക്കുന്ന ആളായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍