രഹസ്യ വിവരം പരിശോധന; കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച 64 ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

കോഴിക്കോട് : പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പരിധിയിലുള്ള വള്ളിക്കുന്ന് അഞ്ചുമാവ് ഇളമനപ്പാടം എടച്ചേരിത്താഴത്ത് അനധികൃതമായി സൂക്ഷിച്ച 64 ഗ്യാസ് സിലിണ്ടറുകൾ പിടികൂടി.

രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പില്‍ കൂട്ടിയിട്ട നിലയിൽ ഗ്യാസ് സിലിണ്ടറുകൾ കണ്ടെത്തിയത്. ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍ ബോബന്റെ നേത്യത്വത്തിലുള്ള സംഘമാണ് ഗ്യാസ് സിലിണ്ടറുകൾ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍