വാഹന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു.
കൂടത്തായി: ഇരുചക്രവാഹനമിടിച്ച് ചികിത്സയിലായിരുന്ന കാൽ നടയാത്രക്കാരൻ മരിച്ചു.
വെളിമണ തട്ടാഞ്ചേരി താമസിക്കുന്ന പുളിയാറക്കൽ ദാമോദരൻ (60) ആണ് മരിച്ചത്.
കഴിഞ 19 ന് രാത്രി കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിലെ കൂടത്തായി കടുത്ത് മുടൂരിൽവെച്ച് അപകടമുണ്ടായത്.താമരശ്ശേരി ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു.ഭാര്യ: ശോഭന.
അച്ഛൻ: പരേതനായ കൃഷ്ണൻ. അമ്മ: പരേതയായ ചക്കി. മക്കൾ: ജിൻഷ, അൻഷ. മരുമക്കൻ: അരുൺ.സഹോദരങ്ങൾ: ശ്രീധരൻ, ഗോവിന്ദൻ, സുനിൽ, രവീന്ദ്രൻ (റിട്ട ആർമി) .
സംസ്കാരം നാളെ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തട്ടാഞ്ചേരി വീട്ടിലെ അന്ത്യകർമങ്ങൾക്ക് ശേഷം പുളിയാറക്കലിലെ വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍