യൂത്ത് കോൺഗ്രസ്സ് മണ്ഡലം ഭാരവാഹികൾ തമ്മിൽ സംഘർഷം, വൈസ് പ്രസിഡൻ്റിൻ്റെ തലക്ക് കല്ലുകൊണ്ട് അടിച്ചു


പുതുപ്പാടി മൈലള്ളാംപാറയിൽ യൂത്ത് 
കോൺഗ്രസ്സ് മണ്ഡലം ഭാരവാഹികൾ തമ്മിൽ സംഘർഷം.കല്ലുകൊണ്ട് അടിയേറ്റ് മണ്ഡലം വൈസ് പ്രസിഡൻ്റ് ജിൻസ് കെ ജാൻസിന് (33)സാരമായി പരുക്കേറ്റു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി പ്രിൻസ് ആണ് കല്ലുകൊണ്ട് അടിച്ചത് എന്ന് ജിൻസ് പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് ദീപു ആസൂത്രണം ചെയ്തത് പ്രകാരം  എൽബിൻ അടക്കം  15 ഓളം വരുന്ന സംഘമാണ് വഴിയിൽ കാത്തിരുന്ന് അക്രമിച്ചതെന്നും ജിൻസ് പറഞ്ഞു.

പ്രിൻസിൻ്റെ വീടിനു സമീപത്തായുള്ള റോഡിൽ വെച്ചാണ് സംഭവം. ഇവർ തമ്മിൽ വാട്ട്സ്ആ ആപ്പ് വഴിയും, നേരിട്ടും നേരത്തെ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.

ജിൻസിൻ്റെ മർദ്ദനമേറ്റ് പരു പറ്റിയതായി കാണിച്ച്  പ്രിൻസ്, എൽഡിൻ എന്നിവരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍