പൂനൂർ:സമാധാന കരാറിൽ ഉറച്ച് നിൽക്കാൻ ഇസ്രാഈലിന് മേൽ ഇന്ത്യ സമ്മർദ്ദം ചെലുത്തണം: വിസ്ഡം
പൂനൂർ : ഇറാനെ മറയാക്കി പശ്ചിമേഷ്യയിൽ. യു എസും, ഇസ്രാഈലും നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പൂനൂർ മണ്ഡലം ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.
സമാധാന കരാറിൽ നിന്നുള്ള യു എസ്, ഇസ്രാഈലിൻ്റെ പിന്മാറ്റം അങ്ങേയറ്റം നീതി നിഷേധവും സമാധാനത്തോടുള്ള വെല്ലുവിളിയുമാണെന്നും ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു.
നിരപരാധികളും, നിരായുധരുമായ പലസ്തീൻ ജനതക്ക് നേരെ ഇസ്രാഈൽ നടത്തിവരുന്ന അതിക്രമങ്ങൾക്കെതിരെ ഇന്ത്യ പ്രതികരിക്കുകയും, ശാശ്വതമായ സമാധാന ശ്രമങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കുകയും വേണം. സമാധാന കരാറിലേക്ക് തിരിച്ച് പോകാൻ ഇസ്രാഈലിന് മേൽ ഇന്ത്യ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.
നിർഭയത്വം തൗഹീദിലൂടെ എന്ന കാംപയ്ൻ്റെ ഭാഗമായി നടന്ന കൗൺസിൽ വിസ്‌ഡം ജില്ലാ സെക്രട്ടറി കെ ജമാൽ മദനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സംസം അബ്‌ദുറഹിമാൻ അധ്യക്ഷത വഹിച്ചു. വി.കെ ഉനൈസ് സ്വലാഹി, ടി.ടി അബ്‌ദുസലാം, വി.കെ സുബൈർ, ഉമ്മർ പെരുമയിൽ, അശ്‌റഫ് കെ, മുഹമ്മദലി തലയാട്, മുബശിർ അവേലം, സി.പി അബ്ദുല്ല അമീൻ ചർച്ചയിൽ പങ്കെടുത്തു. വി സി മുഹമ്മദ് മാസ്റ്റർ സ്വാഗതവും കെ അബ്‌ദുൽ നാസർ മദനി നന്ദിയും പറഞ്ഞു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍