കന്നൂട്ടിപ്പാറ IUM എൽ പി സ്കൂൾ വാർഷികം

കട്ടിപ്പാറ :  കന്നൂട്ടിപ്പാറ ഐ യു എം എൽ പി 
സ്കൂളിന്റെ 7ആം വാർഷികമായ  ഇതൾ 2k26 ന്റെ സാംസ്കാരിക സമ്മേളനവും കുട്ടികളുടെ കലാ പരിപാടികളും ആവേശ നിറവോടെ പ്രൗഢമായ സമാപനം.

 സാംസ്കാരിക സമ്മേളനത്തിന്റെ  ഔപചാരിക ഉദ്ഘാടനം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജീന ടീച്ചർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷനായി..

 ബാല്യത്തിൻ മൊട്ടുകൾ  എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവും,ഉജ്ജ്വല  ബാല്യ ജേതാവുമായ ഫൈഹ കെ മുഖ്യാതിഥിയായിരുന്നു.

സ്നേഹം പെയ്തിറങ്ങുന്ന IUM എൽ പി സ്കൂളിന്റെ മൈതാനത്ത് ആരവങ്ങളും ആഹ്ലാദവും  മുഴക്കി സാംസ്കാരിക മൂല്യങ്ങൾ നിറഞ്ഞാടിയ വേദിയിൽ ജനബാഹുല്യത്താൽ സദസ്സ് ഒന്നടങ്കം 
ആടിത്തിമിർത്തു കൊണ്ടാണ് ഇതൾ പരിമണം നടത്തിയത്..

 സ്കൂൾ ചീഫ് പ്രമോട്ടർ   Ak അബൂബക്കർ കുട്ടി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നുഷഹത്ത് ടീച്ചർ, മെമ്പർ ബ്രിജില സുനീഷ്, എന്നിവർ സ്പോർട്സ് വിജയികൾക്ക് മൊമെന്റോസ് കൈമാറി. വ്യത്യസ്ത മേഖലകളിൽ വിജയം കൈവരിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ബിആർസി ട്രെയിനർ അബ്ദുൽ അഷ്റഫ്, സ്കൂൾ മുൻ എച്ച്‌ എം അബു ലൈസ് തേഞ്ഞിപ്പലം, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അബ്ദുള്ള മലയിൽ, ഇ കെ മുഹമ്മദ്‌,മുൻ അധ്യാപകൻ ആരിഫ് മാസ്റ്റർ, ഹുസൈൻ മാസ്റ്റർ,ബി ആർ സി കോഡിനേറ്റർ റാലിസാ രാജു, എസ്, എസ് ,ജി ചെയർമാൻ അലക്സ് മാത്യു,
എം പി ടി എ പ്രസിഡന്റ്‌ സജ്‌ന നിസാർ,എന്നിവർ കൈമാറി.
ന്യൂട്രീഷൻ ഗാർഡൻ കൺവീനർ മുബീർ തോലത്ത്, എസ്, 
എസ് ജി കൺവീനർ സലാം കന്നൂട്ടിപ്പാറ,നിസാർ കെ കെ,കെപി മുഹമ്മദലി,ലത്തീഫ് വാപ്പനാംപ്പൊയിൽ, ജംഷീന ആറ്റുസ്ഥലം, അധ്യാപകരായ ദിൻഷ ദിനേശ്,തസ്‌ലീന പി പി, ഷബീജ് ടി, യാസീൻ പി,ഫൈസ് ഹമദാനി,ഷാഹിന കെ എ,നീതു പീറ്റർ, റൂബി എം എ, അനുശ്രീ പി പി, ഷാഹിന കെ കെ,ബാസില, മുംതാസ് എ കെ, തസ്‌നി എ കെ, എന്നിവർ സന്നിഹിതരായി.
പ്രോഗ്രാം ജനറൽ കൺവീനറും പ്രധാന അധ്യാപികയുമായ ജസീന ഹുസൈൻ സ്വാഗതവും, ജോയിന്റ് കൺവീനർ കെസി ശിഹാബ് നന്ദിയും പറഞ്ഞു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍