ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) ആറാമത് കോഴിക്കോട് ജില്ലാ സമ്മേളനം


കോഴിക്കോട്: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) ആറാമത് കോഴിക്കോട് ജില്ലാ സമ്മേളനം
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനവ്വർ സാദത്ത് ഉദ്ഘാടനം ചെയ്തു.കേവലം വാർത്താ വിതരണത്തിനപ്പുറം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറാൻ ഓൺലൈൻ മാധ്യമങ്ങൾക്ക് കഴിയണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജനകീയ പ്രശ്നങ്ങളിലും സാന്ത്വന പ്രവർത്തനങ്ങളിലും ഇവർ നടത്തുന്ന ഇടപെടലുകൾക്ക് വലിയ സാമൂഹിക പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് ജില്ലാ ജോയിൻ സെക്രട്ടറി സഹല സലാഹുദ്ധീൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഓമശ്ശേരി യൂണിറ്റ് പ്രസിഡന്റ് അബ്ദുല്ല ഓമശ്ശേരി,   മജീദ് താമരശ്ശേരി, സത്താർ പുറായിൽ ഫാസിൽ തിരുവമ്പാടി,  തുടങ്ങിയവർ സമ്മേളനത്തിൽ ആശംസകൾ  അർപ്പിച്ചു സംസാരിച്ചു. ജന: സെക്രട്ടറി ഷമ്മാസ് കത്തറമ്മൽ സ്വാഗതവും ട്രഷറർ തൗഫീഖ് പനാമ നന്ദിയും പറഞ്ഞു

2026-27 വർഷത്തെ ഭാരവാഹികളായി തിരഞ്ഞെടുപ്പിൽ ഹബീബിയെ പ്രസിഡന്റായും ശമ്മാസ് കത്തറമ്മലിനെ സെക്രട്ടറിയായും തൗഫീഖ് പനാമയെ ട്രഷററായും സഹല സലാഹുദ്ദീൻ, പ്രകാശ് മുക്കം, റാഫി മാനിപുരം, ബഷീർ പി.ജെ, അർഷാദ്, ഇബ്രാഹിം കാരാട്ട്, ഹാരിസ്, പ്രതീഷ് ഉദയൻ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. 

വരും വർഷങ്ങളിൽ ഓൺലൈൻ മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനും നിയമപരമായ അവബോധത്തിനുമായി വിപുലമായ പദ്ധതികൾ നടപ്പിലാക്കാൻ പുതിയ കമ്മിറ്റി തീരുമാനിച്ചു.

സംഘടനയുടെ മുൻകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഭാരവാഹികൾക്ക് ചടങ്ങിൽ ആദരിച്ചു. കൂടാതെ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് പ്രത്യേക സ്നേഹോപഹാരങ്ങളും നൽകി. വിപുലമായ സംഘടനാ ചർച്ചകളോടെ നടന്ന സമ്മേളനം വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെ സമാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍