പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി നല്‍കി റെഗുലേറ്ററി കമ്മീഷൻ
തിരുവനന്തപുരം: കെഎസ്‌ഇബി നൽകിയ പെറ്റീഷൻ പരിഗണിച്ച റെഗുലേറ്ററി കമ്മീഷൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി നല്കി.
സംസ്ഥാനത്തെ അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് അനുമതി നല്കിയത്.
പരമാവധി 250 മെഗാ വാട്ട് വരെ വാങ്ങാം. വൈദ്യുതി വില യൂണിറ്റിന് 10 രൂപയില്‍ താഴെ ആയിരിക്കണം. മേയ് 15 വരെയാണ് സമയ പരിധി നല്കിയിരിക്കുന്നത്. കടുത്ത ചൂടിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി ആവശ്യം വർധിച്ചിരക്കുകയാണ്. കഴിഞ്ഞ 18ന് പ്രതിദിന ഉപയോഗം 117 ദശലക്ഷം യൂണിറ്റ് എന്ന റിക്കാർഡിലെത്തുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ ബോർഡ്, റെഗുലേറ്ററി കമ്മീഷൻ പെറ്റീഷൻ നല്കിയത്. കഴിഞ്ഞ 24ന് കമ്മീഷൻ ഹിയറിംഗ് നടത്തിയെങ്കിലും പെറ്റീഷൻ പൂർണമല്ലാത്തതിനാല്‍ പുതുക്കി നല്കാൻ നിർദേശിച്ചു. അതേസമയം അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആവശ്യമെങ്കില്‍ വൈദ്യുതി വാങ്ങാൻ അനുമതി നല്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍