വായനക്കളരി 2026സംഘടിപ്പിച്ചു
കട്ടിപ്പാറ .കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഹ്വാനപ്രകാരം മലയാളം പഠിക്കാം വായനയെ വരവേൽക്കാംഎന്ന ക്യാംപയിൻ്റെ ഭാഗമായി വായനക്കളരി 2026 എന്ന പേരിൽ കട്ടിപ്പാറ നെഹ്റു മെമ്മോറിയൽ ലൈബ്രറി 17. 18 .19 തീയതികളിലായി ലൈബ്രറിയിൽ വെച്ച് വിവിധങ്ങളായ മത്സരപരിപാടികളും മറ്റു കലാപരിപാടികളും
സംഘടിപ്പിക്കുകയുണ്ടായി.മൂന്നു ദിവസങ്ങളായി നീണ്ട പ്രോഗ്രാമിൽ നിരവധി വിദ്യാർത്ഥികൾ മാറ്റുരക്കുകയുണ്ടായി.സമാപന ദിവസമായ ഇന്ന് നാടൻ പാട്ടുകൾ അഭിമുഖം. കൈയ്യ ഴുത്ത് മാസിക പ്രസിദ്ധീകരണം. സമ്മാനദാനം എന്നിവ നടക്കുകയുണ്ടായി.സമാപനയോഗം താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് സുധാകരൻ അവർകൾ ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ പ്രസിഡണ്ട് ദേവസ്യ മഞ്ഞാനയിൽ അധ്യക്ഷം വഹിച്ചു ചടങ്ങിൽ ചീഫ് ഗസ്റ്റുകളായി ആനി ജോർജ് .സജിൽ കട്ടിപ്പാറ .നിസാർ CP
എന്നിവർ ആശംസകൾ നേർന്നു. 3 ദിവസം നീണ്ട പരിപാടികൾക്ക് സെക്രട്ടറി അഷറഫ് അമരാട്. കമ്മറ്റി അംഗങ്ങളായ പ്ര ബിത . സ്വപ്ന ബാനു വർഗ്ഗീസ്. സുനിൽകുമാർ
എന്നിവർ നേതൃത്വം നൽകി. അസീസ് കട്ടിപ്പാറ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍