കേരളത്തിൽ യുഡിഎഫ് തരംഗം; ബാലുശേരിയിലെ ബലവാന്‍; 45 വര്‍ഷത്തെ ഇടതുകോട്ട പൊളിച്ച് വി.ടി. സൂരജ്.


ബാലുശ്ശേരി:തിരഞ്ഞെടുപ്പ് കഴിഞ്ഞ് ശേഷം എരമംഗലം ക്വാറി സമരവുമായി ബന്ധപ്പെട്ട് പൊലീസുകാരോട് കയര്‍ക്കുന്ന വി.ടി.സൂരജ്, കെ.എസ്‍യുക്കാരുടെ മെക്കിട്ട് കയറിയാല്‍ പൊലീസുകാരായാലും കൈകാര്യം ചെയ്യുമെന്ന്  പ്രഖ്യാപിച്ച് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുന്ന ജില്ലാ പ്രസിഡന്‍റ്... ഈ പോരാട്ട വീര്യമാണ്  ബാലുശേരി പിടിക്കാനുളള ദൗത്യം കോണ്‍ഗ്രസ് സൂരജിനെ എല്‍പ്പിച്ചതിന്‍റെ പിന്നിലെ വികാരം. 45 വര്‍ഷമായി യുഡിഎഫിന് മുഖം കൊടുക്കാത്ത, ഒട്ടും ഈസിയല്ലാത്ത ബാലുശേരിയെ കയ്യിലെടുക്കുമ്പോള്‍ തദ്ദേശതിരഞ്ഞെടുപ്പിലെ വിജയകണക്കുമാത്രമായിരുന്നു സൂരജിന്‍റെ കരുത്ത്. 

1980ൽ കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് എ.സി.ഷൺമുഖദാസ് എൽഡിഎഫ് സ്ഥാനാർഥിയായി എത്തിയതിനു ശേഷം 45 വർഷമായി എൽഡിഎഫ് കോട്ടയായിരുന്നു ബാലുശേരി. കഴിഞ്ഞ തവണ നടൻ ധർമജൻ ബോൾഗാട്ടിയെ കെ.എം.സച്ചിന്‍ദേവ് തോല്‍പ്പിച്ചത് 20,372 വോട്ടുകള്‍ക്ക്. ഈ വമ്പന്‍ ഭൂരിപക്ഷം മറികടക്കുകയായിരുന്നു സൂരജിന്‍റെ വെല്ലുവിളി. പക്ഷെ, ജില്ലയിലെ വിദ്യാർഥികളുടെ പ്രശ്നങ്ങളിൽ തെരുവോരങ്ങളിൽ ഏറ്റവുമധികം ലാത്തിയടി കൊണ്ട് ചോര ചിന്തിയ സൂരജിന് മുന്നില്‍ ആ ചുവന്ന കോട്ടയും വീണു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍