ഓഫീസ് ഉദ്‌ഘാടനവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും നടത്തി

താമരശ്ശേരി: ഇരുപത്തഞ്ച് വർഷമായി ചോയിമഠം ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ ജ്വാല സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഓഫീസ് ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. അബ്ദുള്ള  മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പ്രദേശത്തുനിന്നുള്ള ജനപ്രതിനിധികളായ ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. അബ്ദുള്ള മാസ്റ്ററെയും വാർഡ് മെമ്പർ ആതിര മാധവനെയും ക്ലബ് ഭാരവാഹികൾ ഹാരാർപ്പണം നടത്തി അനുമോദിച്ചു.ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഫാസിൽ എ.പി. അധ്യക്ഷത വഹിച്ചു.ആതിര മാധവൻ, കെ. കെ. മുനീർ,അജി മാസ്റ്റർ, ജബ്ബാർ മാസ്റ്റർ, കെ. കെ. സി മുഹമ്മദ്, പി. ടി ഭാസ്കരൻ,ഫസൽ എ.പി, നിസാർ മാസ്റ്റർ, റിസാൽ കെ. കെ, ഡാനിഷ് കെ. കെ, സ്വാലിഹ് പി. കെ. സി കെ. കെ. ഷമീർ, റിനാസ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍