കട്ടിപ്പാറയിൽ അടച്ചിട്ട വീട്ടിൽ മോഷണം.

താമരശ്ശേരി: കട്ടിപ്പാറ കൊച്ചുവീട്ടിൽ തോമസിൻ്റെ വീട്ടിലാണ് ബുധനാഴ്ച അർദ്ധരാത്രി മോഷണം നടന്നത്.
ഒരു മാസം മുമ്പ് വീട്ടുകാർ  UK യിൽ ഉള്ള 
 മക്കളുടെ അടുത്ത് പോയതായിരുന്നു.കഴിഞ്ഞ മൂന്നു ദിവസമായി വീട്ടുകാരുടെ ഫോണിൽ CC tv ദൃശ്യങ്ങൾ ലഭ്യമായിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ   ബന്ധുവിനെ വിളിച്ച്  വീട്ടിൽ പരിശോധന നടത്താൻ പറയുകയായിരുന്നു.ഇതേ തുടർന്ന്  ഇന്നു വൈകീട്ട് ബന്ധുവായ ഷിബു വീട്ടിൽ എത്തിയപ്പോഴാണ് CCtv ക്യാമറകൾ തകർത്ത നിലയിലും ,വാതിലുകളുടെ ലോക്ക് പൊളിച്ച നിലയിലും കണ്ടെത്തിയത്.
തുടർന്ന് താമരശ്ശേരി പോലീസിൽ പരാതി നൽകി. പോലീസ് എത്തി വീടിനകത്ത് പരിശോധന നടത്തിയപ്പോൾ അലമാരകളുടെ ലോക്ക് തകർത്ത് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിൽ കാണപ്പെടുകയായിരുന്നു. CC tvയുടെ ഹാർഡ് ഡിസ്ക് മോഷ്ടാവിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഹാർഡ് ഡിസ്ക് പരിശോധിച്ചപ്പോൾ മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്.
സ്വർണവും, പണവും വീട്ടിൽ ഉണ്ടായിരുന്നില്ല എന്നാണ് പ്രാഫമിക വിവരം, എന്നാൽ മറ്റെന്തെല്ലാം നഷ്ടപ്പെട്ടു എന്നത് വിശദമായ പരിശോധനയിൽ മാത്രമേ വ്യക്തമാവുകയുള്ളൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍