ബൈക്കിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി,സംഭവം ബാലുശ്ശേരിയിൽ


ബാലുശ്ശേരി: ബൈക്കിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. അറപ്പിടികയില്‍ കോറോത്ത്‌ ബൈജുവിന്റെ വീട്ടുമുറ്റത്ത്‌ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

ബൈക്കിനടിയിൽ നിന്നും ഒരു വാൽ ഇളകുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഫോറസ്‌റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സ്‌ഥലത്തെത്തിയ ഫോറസ്‌റ്റ് ഉദ്യോഗസ്ഥർ ബൈക്കിനുള്ളില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ സുരക്ഷിതമായി പിടികൂടി. പിടികൂടിയ പാമ്പിനെ പിന്നീട്‌ വനപ്രദേശത്ത്‌ വിട്ടയച്ചതായി അധികൃതര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍