മേപ്പാടിയിൽ സ്കൂട്ടർ യാത്രികർക്ക് നേരെ കാട്ടാന ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു; ഭർത്താവിന് ​പരിക്ക് 

കൽപ്പറ്റ : വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പുത്തുമല സ്വദേശി ജെസ്സിയാണ് മരിച്ചത്. ഭർത്താവുമായി സ്കൂട്ടറിൽ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. 

ആക്രമണത്തിൽ ഭർത്താവ് ഷാജിക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍