താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; മൾട്ടി ആക്‌സിൽ ലോറികൾക്ക് നിരോധനം

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ റോഡ് നവീകരണ പ്രവൃത്തികൾ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ കൊടുംവളവുകൾ വീതി കൂട്ടുന്ന പ്രവൃത്തിയുടെ ഭാഗമായാണ് നടപടി.

മൾട്ടി ആക്‌സിൽ ലോറികൾക്കും ഭാരമേറിയ ചരക്ക് വാഹനങ്ങൾക്കും പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ 6, 7, 8 വളവുകളാണ് വീതി കൂട്ടുന്നത്. വരും ദിവസങ്ങളിൽ നിയന്ത്രണം തുടരുമെങ്കിലും തിങ്കളാഴ്ച മുതൽ പരിശോധനയും നിയന്ത്രണവും കൂടുതൽ കർശനമാക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍