കടമുറിക്കുള്ളിൽ യുവാവ് വെന്തുമരിച്ച നിലയിൽ; പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നരിക്കുനി: നരിക്കുനിയിൽ പിതാവ് തീകൊളുത്തി മരിക്കുകയും മകൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. പറമ്പിൽ ബസാർ സ്വദേശിയായ വിനേഷ് കുമാർ ആണ് മരിച്ചത്. ഒൻപത് വയസ്സുകാരിയായ മകളെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നരിക്കുനി - കൊടുവള്ളി റോഡിലെ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സംഭവം നടന്നത്.വിനേഷ് കുമാർ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മകളെയും കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാൻ ശ്രമിച്ചതാണോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
കുടുംബപ്രശ്നങ്ങളാണോ അതോ മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകളാണോ ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത് എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍