എസ് എസ് എഫ് താമരശ്ശേരി സെക്ടർ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: എസ് എസ് എഫ് 33ആം താമരശ്ശേരി സെക്ടർ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് നവാസ് മാസ്റ്റർ ഈർപ്പോണ ഓഫീസ് ഉദ്ഘാടനം ചെയ്തു. സി മൊയ്തീൻ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. എം ടി അയ്യൂബ് ഖാൻ, സിപി ഷാഫി സഖാഫി, ഗഫൂർ ബാഖവി, പി ടി അഹമ്മദ് കുട്ടി ഹാജി, ടി എം അബ്ദുൽ മജീദ് മാസ്റ്റർ, ജാസിം പനക്കോട് സംസാരിച്ചു. മൻസൂർ സഖാഫി സ്വാഗതവും ഷഹബാസ് നന്ദിയും പറഞ്ഞു.സാബിത്ത് അബ്ദുല്ല സഖാഫി, അഷ്റഫ് സി, അഫ്സൽ ഫാളിലി, അൻസാർ, ഷാക്കിർ എന്നിവർ സംബന്ധിച്ചു.
ഈ മാസം 30, 31 തീയതികളിൽ സ്രാമ്പിക്കലിൽ വെച്ചാണ് സാഹിത്യോത്സവ് നടക്കുന്നത്. സെക്ടറിലെ 12 യൂണിറ്റുകളിൽ നിന്നുള്ള 300ഓളം പ്രതിഭകൾ സാഹിത്യോത്സവിൽ മാറ്റുരയ്ക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍