വിശുദ്ധ ഖുർആൻ മന:പാഠമാക്കിയ വിദ്യാർഥികളെ നാളെ* ( ബുധൻ) കോളിക്കലിൽ ആദരിക്കുന്നു
കോളിക്കൽ : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്വാളിറ്റി സ്റ്റഡീസ് & റിസർച്ചിൻ്റെ കീഴിൽ തദ്‌രീബു ഹിഫ്ളിൽ ഖുർആൻ കോഴ്സിനു ചേർന്നു
വിശുദ്ധ ഖുർആൻ സമ്പൂർണ്ണമായും മന:പാഠമാക്കിയ അഞ്ചു വിദ്യാർഥികളെ കോളിക്കലിൽ ആദരിക്കുന്നു. നാളെ ബുധൻ കുരിക്കൾസ് ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 2.30 ന് നടക്കുന്ന ആദരിക്കൽ ചടങ്ങ് എഴുത്തുകാരനും പ്രമുഖ ഖുർആൻ പണ്ഡിതനുമായ ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്യും. ഹാദി സയാൻ കുനിയിൽ, ഹാദി മുഹമ്മദ് വാഴക്കാട്, ഹാദി റഹ്മാൻ എളേറ്റിൽ വട്ടോളി , ബാസിം ബഷീർ കുനിയിൽ, അവാദ് ഇബ്രാഹിം പുത്തൂർ എന്നീ വിദ്യാർഥികളെയാണ് സ്‌നേഹോപഹാരം നൽകി ആദരിക്കുന്നത്. ചടങ്ങിൽ കൊടുവള്ളി നിയുക്ത എം എൽ എ പി.കെ ഫിറോസ് മുഖ്യ അതിഥിയായിരിക്കും. ജൗഹർ അയനിക്കോട് മുഖ്യപ്രഭാഷണം നിർവഹിക്കും. വി കെ ഉനൈസ് സ്വലാഹി സംസാരിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനു നൗഷാദ് കാക്കവയൽ, ഇ വി അബ്ബാസ് സുല്ലമി, എ വി മുഹമ്മദ്, വി കെ ജാബിർ, എ വി നാസർ എന്നിവർ ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍