ഇന്നും മഴ; ഏഴിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാളെ എട്ട് ജില്ലകളില്‍കൂടി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി, മലപ്പുറം ജില്ലകളിലായി ഇന്നലെ ഓറഞ്ച് അലര്‍ട്ട് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്ന് പിന്‍വലിച്ചിട്ടുണ്ട്. നിലവില്‍ 17ാം തീയതിവരെയാണ് സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 4 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍