സി ഐ.ഇ ആർ ജില്ലാ മദ്രസാ പ്രവേശനോത്സവം മ്പംഘടിപ്പിച്ചു

പൂനൂർ:സി ഐ ഇ ആർ കോഴിക്കോട് നോർത്ത് ജില്ല  മദ്‌റസാ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ പൂനൂർ എമിനൻസ് മോറൽ സ്കൂളിൽ നടന്നു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  ധാർമ്മിക വിദ്യാഭ്യാസത്തിൻ്റെ സമകാലിക പ്രാധാന്യത്തെ കുറിച്ച് വിദ്യാർഥികളും, രക്ഷിതാക്കളും ഒരുപോലെ ബോധവാൻമാരാവേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മദ്രസ കമ്മറ്റി പ്രസിഡൻ്റ് നൗഷാദ് മദനി കാക്കവയൽ അധ്യക്ഷത വഹിച്ചു.  കോഴിക്കോട് നോർത്ത് ജില്ല കെ. എൻ. എം (മർകസുദ്ദഅവ ) പ്രസിഡൻ്റ് കാസിം മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. 
മദ്‌റസ പൊതുപരീക്ഷയിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്‌നേഹോപഹാരം നൽകി ചടങ്ങിൽ ആദരിച്ചു.
 വാർഡ് മെമ്പർ സാജിദ പി , ഐ .എസ്.എം സംസ്ഥാന ട്രഷറർ അദീബ് പൂനൂർ,അബ്ബാസ് സുല്ലമി, നജീബ് പി പി, എ.വി. നാസർ, ഫാഫിസ്, നജ്മ ബഷീർ, ഷമീർ വള്ളിയോത്ത് ഹസീബ് പൂനൂർ, ഷാനവാസ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നജ്മൽ ഒ എം സ്വാഗതവും , ആരിഫ വി നന്ദിയും രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍