കോളിക്കൽ ഐ ക്യു എസ് ആർ പ്രവേശനോത്സവം സംഘടിപ്പിച്ചു
കോളിക്കൽ : കോളിക്കലിൽ പ്രവർത്തിച്ചു വരുന്ന ഇൻസ്റ്റിറ്റ്യൂട്ടോഫ് ക്വാളിറ്റി സ്റ്റഡീസ് ആൻ്റ് റിസർച്ചിൻ്റെ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം കെ എൻ എം കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് (മർക്കസുദ്ദഅവ ) ഖാസിം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഐ ക്യു എസ് ആർ ഫിനാൻസ് ചെയർമാൻ എ വി അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. മുആദ് എം പി യുടെ ഖുർആൻ പാരായണത്തോടെയായിരുന്നു പ്രവേശനോത്സവത്തിന് ആരംഭം കുറിച്ചത്. ടി എച്ച് ക്യു പ്രിൻസിപ്പൽ നൗഫൽ മൂന്നിയൂർ ആമുഖ ഭാഷണം നടത്തി. "രക്ഷിതാക്കളോട് " എന്ന വിഷയത്തിൽ വി കെ നൗഷാദ് ക്ലാസെടുത്തു. അൽഹിലാൽ ചാരിറ്റബ്ൾ ട്രസ്റ്റ് സെക്രട്ടറി ഇ വി അബ്ബാസ് സുല്ലമി, ഐ ക്യു എസ് ആർ സെക്രട്ടറി വി കെ ജാബിർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. റയ്യാൻ എന്ന വിദ്യാർഥിയുടെ ഗാനാലാപനവും അരങ്ങേറി. നജ്മൽ കാന്തപുരം നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍