ഡിജിറ്റൽ അടിമത്വം:ഗുരുതര പ്രത്യാഘാതമുണ്ടാക്കും;വിസ്‌ഡം എഡ്യൂ മീറ്റ്

കൊയിലാണ്ടി : ഡിജിറ്റൽ മാധ്യമങ്ങളുടെ അമിത ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഗുരുതരമായ മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുമെന്ന് വിസ്ഡം കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിസ്‌ഡം എഡ്യൂ മീറ്റ് അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യ മനുഷ്യന്റെ സേവകനാകേണ്ടതിന്നുപകരം മനുഷ്യൻ തന്നെ അതിന്റെ അടിമയായി മാറുന്ന അവസ്ഥ ആശങ്കാജനകമാണെന്നും എഡ്യൂ മീറ്റ് വിലയിരുത്തി.
കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ  സംഘടിപ്പിച്ച സംഗമം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ  മണ്ഡലം സെക്രട്ടറി  എൻ. എൻ സലിം ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ അബ്‌ദുൽ ഹമീദ് മൂടാടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ അബ്‌ദുൽ നാസർ മദനി മുഖ്യപ്രഭാഷണം നടത്തി.  ,  എൻ ഉമ്മർകാപ്പാട്, ഖാലിദ് കാപ്പാട്, മുസ്തഫ മേലൂർ, യൂനുസ് കൊയിലാണ്ടി, മജീദ് കൊല്ലം, അസീസ് മൂടാടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു,പി അബ്ദുൽ മജിദ് മാസ്‌റ്റർ സ്വാഗതവും,മുനീബ്  കാപ്പാട് നന്ദിയും പറഞ്ഞു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍