ചൂഷണ മുക്തമായ ജീവിതത്തിന് തൗഹീദ് കരുത്ത് പകരും:വിസ്‌ഡം ആദർശ സമ്മേളനം

ഓമശ്ശേരി: വിശ്വാസത്തിൻ്റ പേരിലുള്ള ചൂഷണങ്ങളെ തടയിടാനും മാനസിക കരുത്തോടെ പ്രതിസന്ധികളെ തരണം ചെയ്യാനും തൗഹീദ് അഥവാ ഏകദൈവ വിശ്വാസം മനുഷ്യനെ പ്രാപ്തമാക്കുമെന്ന് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊടുവള്ളി മണ്ഡലം സമിതി സംഘടിപ്പിച്ച ആദർശ സമ്മേളനം അഭിപ്രായപ്പെട്ടു.

സാമ്പത്തിക ലാഭം ലക്ഷ്യമാക്കിയുള്ള സദസുകൾക്ക് ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്തുണയില്ല.

ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റ കാലത്തും മനസിനെ ദുർബലമാക്കുന്ന അന്ധവിശ്വാസപ്രചാരണങ്ങളെ കരുതിയിരിക്കണം.

ആത്മീയതയുടെ മറവിൽ നടക്കുന്ന സർവ ചൂഷണങ്ങളെയും പ്രതിരോധിക്കാൻ സമൂഹം ബദ്ധശ്രദ്ധരാകണം.

പ്രമാണങ്ങളിൽ നിന്ന് പൗരോഹിത്യത്തിലേക്ക് സമുദായത്തെ വലിച്ചിഴക്കുന്നവരുടെ ദുഷ്ടലാക്ക് തിരിച്ചറിയണം.

ഗൾഫ് യുദ്ധത്തിൻ്റ മറവിൽ ഇറക്കുമതി ചെയ്യാൻ ശ്രമിക്കുന്ന സാംസ്കാരിക ജീർണതയെയും തീവ്ര ചിന്താഗതിയെയും യഥാർത്ഥ വിശ്വാസാദർശം കൊണ്ട് പ്രതിരോധിക്കാൻ സമൂഹം തയ്യാറാകണമെന്നും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ആദർശ പ്രയാണ സമ്മേളനം  അഭിപ്രായപ്പെട്ടു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. കെ അഷ്റഫ് ഉൽഘാടനം ചെയ്തു. കോഴിക്കോട് സൗത്ത് ജില്ലാ വൈസ് പ്രസിഡണ്ട് വി. ടി ബഷീർ കുണ്ടായിത്തോട്, എം കെ മുഹമ്മദലി, ഐ പി മൂസ പുത്തൂർ, മുജാഹിദ് കൊടുവള്ളി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍