അങ്കണവാടി പ്രവേശനോത്സവം
കോളിക്കൽ : വടക്കുംമുറി 148 -ാം നമ്പർ അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവം വർണ്ണപ്പൊലിമയുള്ളതായി. തോരണങ്ങളാൽ അലങ്കരിച്ച അങ്കണവാടിയിലേക്ക് രക്ഷിതാക്കളുടെ കൈ പിടിച്ചെത്തിയ കുരുന്നുകളെ ബലൂണുകളും മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു. നാട്ടുകാരും കമ്മിറ്റി ഭാരവാഹികളും ഉൾപടെ ധാരാളം പേർ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വാർഡ് മെമ്പർ നജ്മറഷീദ് ഉത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സി കെ . അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ കെ ടി രിഫായത്ത്, നൂറുദ്ദീൻ വടക്കുംമുറി, ആഷിറടീച്ചർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. അങ്കണവാടി വർക്കർ ഫാത്തിമ ടീച്ചർ സ്വാഗതവും ഹെൽപർ കെ നസീറ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍