NMMSE സ്കോളർഷിപ്പ് കരസ്ഥമാക്കിയ ഫാത്തിമ പി കെ യേ DYFI യൂണിറ്റ് കമ്മിറ്റി ആദരിച്ചു.


താമരശ്ശേരി: NMMSE സ്കോളർഷിപ്പ് കരസ്ഥമാക്കി നാടിന് അഭിമാനമായ ഫാത്തിമ പി കെ യെ DYFI ആര്യംകുളം യുണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. DYFI താമരശ്ശേരി ബ്ലോക്ക് പ്രസിഡന്റ് എൻ.അഖിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സിറാജ് അധ്യക്ഷനായി. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് മെമ്പർ കെ ടി മുഹമ്മദലി , സിപിഐഎം ഏരിയ കമ്മിറ്റി അംഗം നിസാർ സിപി, എസ് എഫ് ഐ ഏരിയ സെക്രട്ടറി വക്കാർ എം പി , മദാരി ജുബൈരിയ, സ്മിത കെ എന്നിവർ ആശംസ അറിയിച്ചു. യൂണിറ്റ് സെക്രട്ടറി ഷിയാസ് സ്വാഗതവും , സലാം വി പി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍