ഒമാൻ തീരത്ത് ഇന്ത്യൻ പായ്ക്കപ്പൽ മുങ്ങി; കപ്പലിനുള്ളില്‍ 14 ഇന്ത്യക്കാര്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നു

മസ്കറ്റ് : ഒമാൻ തീരത്ത് ഇന്ത്യൻ പായ്ക്കപ്പൽ മുങ്ങിയതായി റിപ്പോർട്ട് . കപ്പലിൽ 14 ഇന്ത്യക്കാരുണ്ടായിരുന്നതായാണ് വിവരം. ഇന്ത്യൻ നേവി, യുഎസ് നേവി, സമീപത്തുള്ള ചരക്കുകപ്പലുകൾ എന്നിവർ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

റാസ് അൽ ഹാദിൽ നിന്ന് 80 നോട്ടിക്കൽ മൈൽ കിഴക്ക് മാറിയാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസ് നേവിയാണ് കപ്പൻ മുങ്ങിയ വിവരം അധികൃതരെ അറിയിക്കുന്നത്.

ഉടൻ തന്നെ യുഎസ് നേവി പി-8 മാരിടൈം പട്രോളിംഗ് വിമാനം കപ്പലിന് സമീപം ഒരു ലൈഫ് റാഫ്റ്റ് ഇറക്കി കപ്പലിലുള്ളവരെ രക്ഷപ്പെടുത്താൻ ശ്രമം ആരംഭിച്ചു. കപ്പൽ മുങ്ങാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് ക്രൂ അംഗങ്ങൾ ലൈഫ് റാഫ്റ്റിൽ കയറിയതായാണ് റിപ്പോർട്ട്. അതേസമയം, കപ്പൽ മുങ്ങാനുണ്ടായ കാരണമെന്തെന്ന് വ്യക്തമല്ല.