ആധുനിക കാലത്തെ നൂതന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മദ്റസകളെ മികവുറ്റതാകണം അബ്ദുൽഗഫൂർ ഫാറൂഖി

കോളിക്കൽ : മത, ഭൗതിക പഠനങ്ങളോടൊപ്പം ആധുനിക കാലത്തെ നൂതന സംവിധാനങ്ങൾ കൂടി ഉപയോഗപ്പെടുത്തിയും, കാലത്തിൻ്റെ മാറ്റങ്ങൾ ഉൾകൊണ്ട് പുതിയ പഠന ബോധന രീതികൾ ആവിഷ്കരിച്ചും മദ്റസകളെ കൂടുതൽ മികവുറ്റതാക്കി മാറ്റണമെന്ന് പ്രഭാഷകനും, കെ എൻ എം സംസ്ഥാന വിദ്യാഭ്യാസ ബോർഡ് മെമ്പറുമായ അബ്ദുൽ ഗഫൂർ ഫാറൂഖി പ്രസ്താവിച്ചു. കോളിക്കൽ സലഫി മഹല്ലിൽ നിന്നും , സലഫി മദ്‌റസയിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരേയും, വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചവരേയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സലഫി മദ്‌റസയിൽ നടന്ന പരിപാടിയിൽ മദ്‌റസ മാനേജിംഗ് കമ്മിറ്റി പ്രസി :എൻ ആർ സവാദ് അധ്യക്ഷത വഹിച്ചു. വിദ്യാർഥികളുടെ പ്രാർഥനാ ഗാനത്തോടെയായിരുന്നു പരിപാടികൾക്ക് തുടക്കമായത്. ജാഫർ കോളിക്കൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സലഫി മഹല്ല് സെക്രട്ടറി സി കെ നിസാർ നവാഗതരെ സ്വീകരിച്ചു. ആർ പി അബ്ദുന്നാസർ മികച്ച വിദ്യാർഥികളെ പ്രഖ്യാപിച്ചു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാഹിം ഹാജി സമ്മാനദാനം നിർവ്വഹിച്ചു.
. പ്രധാന അധ്യാപകൻ വി കെ മുഹമ്മദ് മാസ്റ്റർ ട്രോഫികൾ കൈമാറ്റം നടത്തി. കെ എൻ എം വിദ്യാഭ്യാസ ബോർഡ് ഇൻസ്പെക്ടർ മുഹമ്മദലി കട്ടിപ്പാറ, കെ എൻ എം സംസ്ഥാന കൗൺസിലർ കെ എം അഷ്‌റഫ്, എ ടി അബ്ദുറഹിമാൻ മാസ്റ്റർ, എൻ കെ ഷമീർ പ്രസംഗിച്ചു. ഹാരിസ് മാസ്റ്റർ പരിപാടികളുടെ അവലോകനം നിർവ്വഹിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പി പി അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും പി ടി എ പ്രസിഡണ്ട് എ കെ നൗഫൽ നന്ദിയും പറഞ്ഞു.