സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും ഉയരുന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഈ വര്‍ഷം 186 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ജൂണ്‍ മാസത്തില്‍ മാത്രം 110 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് കോഴിക്കോട് ഒമ്പത് പേര്‍ക്കും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളികള്‍ രണ്ട് പേര്‍ക്കും തൃശൂരില്‍ മൂന്ന് പേര്‍ക്കും കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഓരോ പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട് (33), വയനാട് (18), തൃശൂര്‍ (9) ആലപ്പുഴ (3), മലപ്പുറം (14), തിരുവനന്തപുരം (13), കൊല്ലം (8), ഇടുക്കി (3), എറണാകുളം (2), കണ്ണൂര്‍ (7) എന്നിവിടങ്ങളിലാണ് ഈ മാസം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.