വിസ്‌ഡം സ്റ്റുഡൻ്റ്സ് 'ഹദീഖ' ജില്ലാതല ഉദ്ഘാടനം
താമരശ്ശേരി: വിദ്യാർത്ഥികളുടെ കലാ സാഹിത്യ മികവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന മദ്റസ സാഹിത്യ സമാജം ' ഹദീഖ' ജില്ലാതല ഉദ്ഘാടനം പൂനൂർ സലഫി മദ്റസയിൽ വിസ്‌ഡം ജില്ലാ കമ്മിറ്റി അംഗം സവസം അബ്‌ദുറഹിമാൻ നിർവ്വഹിച്ചു.
കലയും സാഹിത്യവും സാമൂഹ്യ മാറ്റത്തിൽവലിയ പങ്കു വഹിക്കുന്നുണ്ട്. അനുവാചകന്റെ അനുഭൂതി മണ്ഡലത്തില്‍ ഉണ്ടാക്കുന്ന പ്രതികരണമെന്ത് എന്നതിന്റെ അടിസ്ഥാനത്തിലാണ് കലാസാഹിത്യങ്ങള്‍ സ്വീകാര്യമാവുന്നതും തിരസ്കരിക്കപ്പെടുന്നതും . അദ്ദേഹം പറഞ്ഞു.
നവതലമുറയുടെ സർഗസിദ്ധി ശരിയാം വളർത്തിയെടുക്കേണ്ടത്
സൃഷ്ടിപരമായിചിന്തിക്കുന്ന ഏതൊരു സമൂഹത്തിൻ്റെയും ബാധ്യതയാണ്. അദ്ദേഹം പറഞ്ഞു. വിസ്ഡം സ്‌റ്റുഡൻ്റ്സ് ജില്ലാ വൈസ് പ്രസിഡണ്ട് കെ ആദിൽ അമീൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സി.പി സാജിദ് , വിസ്ഡം സ്റ്റുഡൻ്റ്സ് ബാലവേദി വിംഗായ 'ഹദീഖ'പ്രഖ്യാപനം ജില്ലാ കൺവീനർ പി. എം സർജാസ് നിർവ്വഹിച്ചു. കെ ആദിൽ അമീൻ, സാദ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. വിസ്‌ഡം സ്‌റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി കെ നിഹാൽ റഹ്‌മാൻ സ്വാഗതവും സി. പി മുഹമ്മദ് അസ്‌ലം നന്ദിയും പറഞ്ഞു .
