സാഹിത്യ ചരിത്രപ്രയാണം

 കട്ടിപ്പാറ:ചമൽ ഗവൺമെന്റ് സ്കൂളിൽ വായന വാരാചരണത്തിന്റെ ഭാഗമായി നടന്ന സാഹിത്യ ചരിത്ര പ്രയാണം ശ്രദ്ധേയമായി.
 മലയാള സാഹിത്യ ചരിത്രത്തിലൂടെ അവിസ്മരണീയമായ യാത്ര നടത്തിയ കുഞ്ഞുങ്ങൾ പുസ്തകങ്ങളെ നെഞ്ചോട് ചേർക്കുമെന്ന് ശപഥം ചെയ്തു. സ്കൂളിൽ നടന്ന പുസ്തകപ്രദർശനം കാണികൾക്ക് നവ്യാനുഭവം സമ്മാനിച്ചു.
 വായനവാരത്തോടനുബന്ധിച്ച് നടന്ന പ്രശ്നോത്തരി മത്സരത്തിൽ ഗ്രീൻ സ്കോഡ് ഒന്നാം സമ്മാനം നേടി. സ്കൂളിലെ രക്ഷിതാക്കൾക്കുള്ള വായന മത്സരവും പ്രശ്നോത്തരി മത്സരവും നാളെ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂളിൽ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.