ജില്ലാ അധ്യാപക സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നൽകി


കോഴിക്കോട് :വിരമിക്കുന്ന ഡി ഡി ഇ അസീസ് ടി, ഡി പി സി ഡോ : അബ്ദുൽ ഹകീം, അധ്യാപക നേതാക്കളായ പി കെ അസീസ്, ജാഫർ, മുഹമ്മദ്‌ ,ഡോക്ടറേറ്റ് നേടിയ സെബാസ്റ്റ്യൻ ജോൺ എന്നിവർക്ക് ജില്ലാ അധ്യാപക സൗഹൃദ കൂട്ടായ്മ യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു ചടങ്ങ് ഡി ഡി ഇ ഇൻചാർജ് ഗീത ഉത്ഘാടനം ചെയ്തു. കെ എച്ച് എസ് ടി യൂ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആർ കെ ഷാഫി അധ്യക്ഷനായി. സൗഹൃദ കൂട്ടായ്മ സെക്രട്ടറി സാജിദ് എം എ സാജിദ് സ്വാഗതം പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പ്രവീൺ, സാജിദ് കെ പി, കെ എം എ നാസർ ,സി പി സുരേഷ് ബാബു, അബ്ദുൽ സത്താർ, സുധീർ, മുഹമ്മദ്‌ അസ്‌ലം, ഫൈസൽ കെ, പി, മണി എന്നിവർ സംസാരിച്ചു.റഫീഖ് നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍