മണ്ണിൽകടവ് സലഫി .മദ്‌റസയിൽ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും,പ്രവേശനോത്സവവും സംഘടിപ്പിച്ചു.

താമരശ്ശേരി : മണ്ണിൽ കടവ് സലഫി മദ്‌റസയിൽ നവീകരിച്ച സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും, 2026_27 അധ്യയന വർഷ പ്രവേശ നോത്സവവും വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. കൊടുവള്ളി മുനിസിപ്പൽ ചെയർപേഴ്‌സൺ സഫീറ ഷമീർ ഉദ്‌ഘാടനം ചെയ്തു. ഷാജി മണ്ണിൽ കടവ് ആമുഖ ഭാഷണം നിർവ്വഹിച്ചു. കെ എൻ എം കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി സുബൈർ മദനി മുഖ്യ പ്രഭാഷണം നടത്തി. കൊടുവള്ളി 35-ാം ഡിവിഷൻ മെമ്പർ നാസർ, കിഴക്കോത്ത് ഗ്രാമ പഞ്ചായത്തു മെമ്പർ ഖാദർ മാസ്റ്റർ, ഐ എസ് എം സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഹാഫിസു റഹ്‌മാൻ പുത്തൂർ, സലഫി മദ്‌റസ പി ടി എ പ്രസിഡണ്ട് വഹാബ് മണ്ണിൽകടവ് , ഇ കെ അബ്ദുൽബാരി, തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങൾ കെ എൻ എം യൂണിറ്റ് പ്രസിഡണ്ട് അഹമ്മദ്കുട്ടി ഹാജി, അബ്ദുസ്സലാം (ഫാമിലി ), സുബൈർ മദനി എന്നിവർ വിതരണം ചെയ്തു. വിദ്യാർഥികൾക്കു പുറമെ രക്ഷിതാക്കളും നാട്ടുകാരും ഉൾപടെ ധാരാളം പേർ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കെ ടി സി അബ്ദുന്നാസർ നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍