ഉന്നത വിജയികളെയും അധ്യാപകരെയും ആദരിച്ചു.
താമരശ്ശേരി :താമരശ്ശേരി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പി ടി എ യുടെ നേതൃത്വത്തിൽ
എസ്എസ്എൽസി പരീക്ഷയിൽ 15 ഫുൾ എ പ്ലസ്സും, 8 ഒൻപത് എ പ്ലസ്സും 8 എട്ട് എ പ്ലസ്സും നേടിയ കുട്ടികളെ ആദരിച്ചു .കൂടാതെ USS , NMMS പരീക്ഷകളിൽ സ്കോളർഷിപ്പ് നേടിയ കുട്ടികളെയും,അധ്യാപകരായ സുമിത ശിവാനന്ദൻ ,അബ്ദുൽ റസാഖ് മലോറം,
ഷജിന എ.കെ എന്നിവരെയുംആദരിച്ചു.
പി.ടി.എ പ്രസിഡണ്ട് അഷ്‌റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ച അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം പി ജി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തിയ
യോഗത്തിൽ
ഗ്രാമപഞ്ചായത്ത് മെമ്പർ ഹബീബ് റഹ്മാൻ ,എസ് എം സി ചെയർമാൻ യൂസഫ്,എം പി ടി എ പ്രസിഡൻ്റ്മുബഷിറ ,വി എച്ച് എസ് ഇ പ്രിൻസിപ്പാൾ അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു .ഹെഡ്മാസ്റ്റർ അബ്‌ദുൾ ഗഫൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ മഞ്ജുള യു ബി
നന്ദി രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍