അഭിജീത് ദിപ്കെ ഇന്ത്യയിൽ; വിമാനത്താവളത്തിൽ നാടകീയ സംഭവങ്ങൾ, വിവരങ്ങൾ തേടി പൊലീസ്

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സംഘടിപ്പിക്കാനൊരുങ്ങുന്ന പ്രതിഷേധത്തിനായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ ഇന്ത്യയിൽ. രാവിലെ 7.37 നാണ് അഭിജീത് ഡൽഹിയിൽ എത്തിയത്.വിമാനത്താവളത്തിൽ വൻ സന്നാഹമാണ് ഡൽ​ഹി പൊലീസ് ഒരുക്കിയത്.

വിമാനത്താവളത്തിൽ എത്തിയ അഭിജീത് ദീപ്കെയിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടി. പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നൽകിയെങ്കിലും അഭിജീത് ഇതുവരേയും പുറത്തേക്ക് ഇറങ്ങിയില്ല. അഭിജീത് ദീപ്കെയെ സ്വീകരിക്കാൻ സോനം വാങ് ചുക്‌ ഉൾപ്പെടെ വിമാനത്താവളത്തിൽ എത്തും.

പാർലമെൻ്റ് സ്ട്രീറ്റ് പോലിസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധമാണ് നടക്കുന്നത്. ജന്ദർ മന്ദറിൽ എത്താൻ സിജെപി പ്രവർത്തകരോട് ദീപ്കെ ആഹ്വാനം ചെയ്തു.

പ്രവർത്തകർ ദേശീയ പതാക കയ്യിലേന്തണമെന്നും പ്രതിഷേധങ്ങൾ മൊബൈൽ ഫോണുകളിൽ ചിത്രീകരിക്കണമെന്നും സിജെപി ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ അറിയിച്ചിരുന്നു. ചൂട് തരണം ചെയ്യാനുള്ള മുൻകരുതൽ സ്വീകരിക്കാനും ആഹ്വാനമുണ്ട്. രാവിലെ ഒമ്പതിന് ഡൽഹി ജന്ദർമന്തറിലാണ് പ്രതിഷേധ പ്രകടനം.

'ചെയ്യേണ്ടതിത്ര മാത്രം; കയ്യിൽ ഇന്ത്യൻ പതാകയും ഒരു പുസ്തകയും കരുതിയിരിക്കുക. ഫോണുകളും സോഷ്യൽ മീഡിയകളും ഉപയോഗപ്പെടുത്തിക്കൊണ്ട് പരമാവധി ലൈവ് സ്ട്രീമിങ്ങുകൾ ഉറപ്പുവരുത്തുക. അക്രമകരമായ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാലുടൻ പൊലീസിനെ അറിയിക്കുക. അത്യുഷ്ണ സാഹചര്യത്തെ അതിജീവിക്കുന്നതിനായി മതിയായ ക്യാപ്, സൺസ്ക്രീൻ പോലുള്ളവ കയ്യിൽ കരുതണമെന്നും' നിർദേശമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍