ഫൈനടിക്കുന്നതിന് ഒരു മര്യാദയില്ലേ? വോട്ട് ചെയ്തത് അല്ലേ അനുഭവിച്ചോ എന്ന് കമന്‍റ്സ് വരുമായിരിക്കും'


കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ പുതിയ തലമുറ സോഷ്യൽ മീഡിയയിൽ 'പൂക്കി മുഖ്യമന്ത്രി' (Pookie Chief Minister) എന്നാണ് വിശേഷിപ്പിക്കുന്നത്. അധികാരമേൽക്കുന്നതിന് മുൻപ് നടത്തിയ പത്രസമ്മേളനത്തിൽ വാഹന മോഡിഫിക്കേഷനെക്കുറിച്ചുള്ള യുവാക്കളുടെ ചോദ്യത്തിന്, അദ്ദേഹം നൽകിയ മറുപടിയും ചിരിയുമാണ് ഈ ട്രെൻഡിന് പിന്നിൽ. 

ഇപ്പോഴിതാ വാഹന മോഡിഫിക്കേഷന്റെ ഫലമായി 5000 രൂപ പിഴ ലഭിച്ച ഷമീർ ഖാലിദിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബമ്പർ ഫിറ്റ് ചെയ്തതിനാണ് അദ്ദേഹത്തിന് വൻ തുക പിഴ ലഭിച്ചത്. എംവിഡിയുടെ കാക്കനാട് ഓഫീസിൽ പോയി സംസാരിച്ചപ്പോൾ തുക കുറക്കാൻ പറ്റില്ലെന്നും, അടക്കാൻ ദിവസം തന്നിട്ടുണ്ടെന്നുമാണ് അദ്ദേഹം വിഡിയോയിൽ പറയുന്നത്. 

നിയമവിരുദ്ധമായി വാഹനത്തിൽ ഫിറ്റ് ചെയ്ത സാധനമാണ് ഇപ്പോ അഴിച്ചു കള‍ഞ്ഞത്. സർക്കാരിന്റെ പ്രത്യേക ഒളിക്കാമറാ സംഘമാണോ ഫോട്ടോ എടുത്ത് എംവിഡിക്ക് അയച്ചതെന്ന് അറിയില്ല. എംവിഡി ഉ​ദ്യോ​ഗസ്ഥർ ഇടപെട്ട് ഫൈൻ ഒന്ന് കുറക്കണം. ഇതൊക്കെ നിയമവിരുദ്ധമായ കാര്യമാണെന്ന് സമ്മതിക്കുന്നു. ഇനി ആരും വണ്ടിയിൽ അഡിഷണൽ പണി ചെയ്യരുത്. ചെയ്താൽ പണി കിട്ടും. 

നിയമം നിയമം തന്നെയാണ്. പക്ഷേ കഴിഞ്ഞ സർക്കാരിന്‌‍റെ കാലത്ത് ഇങ്ങനെ ഫൈൻ അടിച്ചിരുന്നില്ല. ഫൈൻ അടിക്കുന്നതിന് ഒരു മര്യാദയില്ലേ?. രണ്ടറ്റം കൂട്ടിമുട്ടിക്കാനാ നമ്മളൊക്കെ വണ്ടി ഓടുന്നത്. വോട്ട് ചെയ്ത അല്ലേ അനുഭവിച്ചോ എന്ന് പറഞ്ഞ് കമന്റ്സ് വരുമായിരിക്കും. ഫൈൻകുറച്ചില്ലെങ്കിലും അടക്കും. കുറച്ച് തന്നാൽ ഉപകാരം'.- അദ്ദേഹം വ്യക്തമാക്കുന്നു.  

മോഡിഫിക്കേഷൻ്റെ പേരും പറഞ്ഞ് പൂക്കിക്കിത് കൊയ്ത്തുകാലം, കോൺഗ്രസ് സൈബർ പോരാളിക്ക് പോലും രക്ഷയില്ലാത്ത കാലം' എന്നാണ് ഈ വിഡിയോ പങ്കിട്ടുകൊണ്ടുള്ള ഇടത് സൈബർ ഹാൻഡിലുകളിലെ പ്രചാരണം.