കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.

കട്ടിപ്പാറ:കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂളിൽ "പ്രകൃതിയിൽനിന്ന് പ്രചോദനം, കാലാവസ്ഥക്കായി നമ്മുടെ ഭാവിക്കായി"എന്ന പ്രമേയത്തിൽ ലോക പരിസ്ഥിതി ദിനം കൊണ്ടാടി. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
 വി കെ ജംഷീന സ്കൂൾ അങ്കണത്തിൽ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.

 പി ടി എ പ്രസിഡണ്ട് ഷംനാസ്പൊയിൽ അധ്യക്ഷനായി.
 കുട്ടികൾക്കായി സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി പോസ്റ്റർ നിർമ്മാണം, ഒരു തൈ നടാം, പൂത്തും തളിർത്തും,ക്വിസ് മത്സരം,ചെയിൻ ട്രീ, ഫ്ലാഷ് മോബ് എന്നീ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് അവബോധം നൽകി.

 സ്കൂൾ ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, പ്രധാന അധ്യാപിക ജസീന ഹുസൈൻ, അബ്ദുള്ള  മലയിൽ, ഷാനിദ് പൊയിൽ, ദിൻഷ ദിനേശ്, എക്കോ ക്ലബ്ബ് കൺവീനർ  
കെ സി ശിഹാബ്,അസിസ്റ്റന്റ് കൺവീനർ ഫൈസ് ഹമദാനി, പി പി തസ്ലീന , ടി ഷബീജ്, പി യാസീൻ, നീതു പീറ്റർ, ആര്യ മുരളി, 
അനു ബേബി, എന്നിവർ സന്നിഹിതരായി..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍