പ്രവേശനോത്സവം
താമരശ്ശേരി:പാഠം 1 പുതുയുഗ വിദ്യാലയം എന്ന സന്ദേശമുയർത്തി പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം പള്ളിപ്പുറം (ചാലക്കര)ജി എം യു പി സ്‌കൂളിൽ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ
അബ്ദുൽ റഷീദ് എം കെ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് ഫസൽ എ എം അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർ സ്വാഗതം പറഞ്ഞു.SMC ചെയർമാൻ ഇസ്ഹാഖ് ചാലക്കര,സീനിയർ അസിസ്റ്റൻ്റ് ത്രേസ്യാമ്മ ടീച്ചർ,SRG കൺവീനർ സബിത ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു.കുട്ടികൾക്ക് പ്രവേശനോത്സവ സമ്മാനങ്ങൾ വിതരണം ചെയ്തു.കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.മധുര വിതരണം നടത്തി.എൻ മഹമൂദ് നന്ദി രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍