പുതുതാരകങ്ങൾക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി നസ്രത്ത് എൽപി സ്കൂൾ മൂത്തോറ്റിക്കൽ
കട്ടിപ്പാറ: പുതിയ അധ്യയന വർഷത്തിൽ പുതുതാരകങ്ങൾക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കൽ . പുതു വർഷത്തിൽ വർണ ശഭളമായി അലങ്കരിക്കപ്പെട്ട വിദ്യാലയത്തിൽ കുഞ്ഞു മുഖങ്ങളിൽ നിറപുഞ്ചിരിയും കൈയ്യിൽ പാറപ്പറക്കുന്ന ചിത്രശലഭവും സമ്മാനങ്ങളുമായി അൻപതിൽ പരം പുതുതാരകങ്ങളെ ഒന്നാം തരത്തിലേക്കും വിവിധ ക്ലാസുകളിലേക്കുമായി ആഘോഷകരമായി നസ്രത്ത് കുടുംബം വരവേറ്റു. വിപുലമായ രീതിയിൽ നടന്ന പ്രവേശനോത്സവത്തിന് സ്കൂൾ പ്രധാനാധ്യാപിക ചിപ്പി രാജ് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേംജി ജയിംസ് പ്രവേശനോത്സവം തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. പ്രിയേഷ് തേവടിയിൽ ചടങ്ങിൽ അദ്ധ്യക്ഷ പദം അലംഗരിക്കുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു.
അക്കാദമിക മികവിൽ ഏറെ മുന്നിൽ നിൽക്കുന്ന നസ്രത്ത് എൽപി സ്കൂളിൻ്റെ അഭിമാന താരങ്ങളായ ഏഴ് LSS വിജയികളെ ചടങ്ങിൽ ആദരിക്കുകയുണ്ടായി. കട്ടിപ്പാറ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പിടിഎ പ്രസിഡൻ്റുമായ ഷാഹിം ഹാജി, വാർഡ് മെമ്പർ ജംസീന അസീസ്,എം പി ടി എ പ്രസിഡൻ്റ് നീതു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കൊടുവള്ളി നിയോജക മണ്ഡലം ഫിറോസ് എംഎൽഎയുടെ ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്ന കുഞ്ഞുങ്ങൾക്കായുള്ള സ്നേഹസമ്മാനം കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രേംജി ജെയിംസ് വിതരണം ചെയ്തു.അധ്യാപകൻ അരുൺ ജോർജ് ചടങ്ങിന് നന്ദി പറഞ്ഞു. അധ്യാപകരായ ബിന്ദു കെ എസ് , സോണിയ C, ഷിൽജ എം ആർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. പിടിഎ അംഗങ്ങളുടെ നേതൃത്വത്തിൽ തയാറാക്കിയ പായസ വിതരണത്തോടെ പരിപാടികൾ സമാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍