ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം; ബിജെപി സ്ഥാനാര്‍ഥി പിടിയില്‍

പാലക്കാട്: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്ചു. പ്രതിയായ ബിജെപി സ്ഥാനാര്‍ഥി പിടിയില്‍. നെന്മാറ പഞ്ചായത്തിലെ 17 ആം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി ആയിരുന്ന പ്രഭാവതി ആണ് അറസറ്റിലായത്. കണിമംഗലം പുഴക്കല്‍ തറ മാരിയമ്മന്‍ ക്ഷേത്രത്തിലാണ് ഇവര്‍ മോഷണം നടത്തിയത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കണിമംഗലം പുഴക്കല്‍ത്തറ മാരിയമ്മന്‍ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പതിനായിരത്തോളം രൂപ മോഷ്ടിച്ചെന്നാണു പരാതി. ശനിയാഴ്ച രാവിലെ ക്ഷേത്രഭാരവാഹികളെത്തിയപ്പോഴാണ് ഭണ്ഡാരം തുറന്നനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്, നെന്മാറ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രഭാവതിയാണ് പ്രതിയെന്ന് പോലിസ് തിരിച്ചറിഞ്ഞത്. നേരത്തെ മുക്കുപണ്ടം നല്‍കി തട്ടിപ്പ് നടത്തിയ കേസിലും പ്രതിയാണ് പ്രഭാവതി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍