ടൈൽസ് മുറിക്കുന്നതിനിടെ അപകടം;മധ്യവയസ്കന് സാരമായ പരിക്ക്


താമരശ്ശേരി: ടൈൽ കട്ട് ചെയ്യുന്നതിനിടെ  കട്ടർ നിയന്ത്രണം വിട്ട് മധ്യവയസ്കന്  സാരമായി പരിക്കേറ്റു. കോരങ്ങാട് അങ്ങാടിയിലെ കടമുറിയിൽ വെച്ച് ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. കോരങ്ങാട് സ്വദേശിയായ രാജനാണ് പരിക്കരുത്.

​യന്ത്രത്തിന്റെ നിയന്ത്രണം അബദ്ധത്തിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് രാജന്റെ ഇരുകാലുകൾക്കും പരിക്കേൽക്കുകയായിരുന്നു. 

അപകടം നടന്നയുടൻ തന്നെ അദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.